കൂറ്റനാട്: കേരളത്തിലുടനീളം സർക്കാർ സ്കൂളുകൾ കോടികൾ മുടക്കി ഉന്നത നിലവാരത്തിലേക്ക് ഉയരുമ്പോൾ 75 വർഷം പഴക്കമുള്ള ഒരു സ്കൂൾ കടുത്ത അവഗണനയിൽ. പട്ടിത്തറ കക്കാട്ടിരി ഗവ. യു.പി സ്കൂളാണ് അവഗണിക്കപ്പെടുന്നത്.
1939ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്. ഇപ്പോൾ ഇവിടെ 14 ഡിവിഷനുകളും പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. 332 കുട്ടികൾവിദ്യ അഭ്യസിക്കുന്നു. പ്രധാന അധ്യാപിക ഉൾപ്പെടെ 17 തസ്തിക നിലവിലുണ്ടെങ്കിലും നാല് പോസ്റ്റുകൾ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്.
കാലപ്പഴക്കം കൊണ്ട് ജീർണിച്ച പഴയ കെട്ടിടത്തിലാണ് ഏഴ് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നത്. നാല് ക്ലാസ് മുറികൾ തീർത്തും ഉപയോഗശൂന്യമായതിനാൽ അടച്ചുപൂട്ടിയിരിക്കുകയാണ്.
കക്കാട്ടിരി, കാശാമുക്ക്, കോട്ടപ്പാടം, മല, പാറപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് ഏറെയും ഇവിടെയുള്ളത്. അറ്റകുറ്റപ്പണികൾക്കും മറ്റും പഞ്ചായത്ത് നൽകുന്ന തുച്ഛമായ വിഹിതമാണ് സ്കൂളിെൻറ ഏകാശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.