കുട്ടനാട്: ജില്ലയിൽ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന സർക്കാർ അധ്യാപക അവാർഡിന് പുളിങ്കുന്ന് സെൻറ് ജോസഫ് എച്ച്.എസ്.എസിലെ ഹെഡ് മാസ്റ്റർ ബാബു തോമസ് അർഹനായി. കോട്ടയം വാകത്താനം സ്വദേശിയാണ്. ഗ്രന്ഥകാരനും, കൗൺസിലറും അംഗീകൃത പരിശീലകനുമാണ്.
വെണ്ണിക്കുളം ബഥനി അക്കാദമി, തിരുവല്ല മാർത്തോമ റഡിഡൻഷ്യൽ, ചെത്തിപ്പുഴ ക്രിസ്തുജ്യോതി, മാന്നാനം സെൻറ് എഫ്രേംസ് എന്നീ സ്കൂളുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിശീലിപ്പിക്കുകയും പിന്നാക്കക്കാരായ വിദ്യാർഥികൾക്ക് സവിശേഷ ശ്രദ്ധ നൽകുകയും ചെയ്യുന്നു.
മാന്നാനം സെൻറ് എഫ്രേംസ് സ്കൂൾ ശതോത്തര രജതജൂബിലി സ്മരണികയുടെ ചീഫ് എഡിറ്ററായിരുന്നു.
സ്കൂളിെൻറ സമഗ്രചരിത്രം ഉൾക്കൊള്ളുന്ന സ്മരണിക കേരള വിദ്യാഭ്യാസ ചരിത്രത്തിെൻറ അപൂർവരേഖയാണ്. അക്കാദമിക മാസ്റ്റർ പ്ലാൻ, മലയാളത്തിളക്കം എന്നിവയുടെ മുഖ്യകോഓഡിനേറ്ററായിരുന്ന ഇദ്ദേഹം സ്കൂളിന് സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ച ഐ.ടി പ്രോജക്ടുകൾ, സ്കൂൾ വിക്കി, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എന്നിവയുടെ മുഖ്യ ഉപദേഷ്ടവുമായിരുന്നു.
കേരള സംസ്ഥാന പേരൻറ്സ് ടീച്ചേഴ്സ് അസോസിയേഷെൻറ മാതൃകാധ്യാപക അവാർഡ്, ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സിെൻറ ഗുരുശ്രേഷ്ഠ, മലങ്കരഓർത്തഡോക്സ് സഭയുടെ ആചാര്യ, എയർ ഇന്ത്യയുടെ ബോൾട്ട്, കർമല കുസുമം മാസികയുടെ കലാ-സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
പള്ളം സെൻറ് പോൾസ് സ്കൂൾ പ്രിൻസിപ്പൽ എൽസി ഭാര്യയും, എസ്.ബി കോളജ് വിദ്യാർഥി എബിൻ തോമസ് ബാബു പുത്രനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.