കുട്ടനാട്: വാക്സിനേഷന് സംബന്ധിച്ച തർക്കത്തിൽ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിൽ പ്രതികളായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അടക്കം രണ്ട് സി.പി.എം നേതാക്കളെ പിടികൂടാതെ പൊലീസ്. ഡോക്ടറെ കൈയേറ്റം ചെയ്ത കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് രണ്ട് പ്രതികളെ പിടിക്കാൻ പൊലീസ് കൂട്ടാക്കുന്നില്ലെന്നാണ് പരാതി. സി.പി.എം പ്രവര്ത്തകന് വിശാഖ് വിജയനെയാണ് അമ്പലപ്പുഴ കരുമാടിയിലെ ഒളിവ് സങ്കേതത്തില്‍നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.
പഞ്ചായത്ത് പ്രസിഡൻറ് എം.സി പ്രസാദ് , സി.പി.എം ലോക്കൽ സെക്രട്ടറി രഘുവരന് എന്നീ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പാർട്ടിയുടെ സാധാരണ പ്രവർത്തകനായ വിശാഖ് വിജയനെ ഒന്നാം പ്രതിയാക്കിയത് പഞ്ചായത്ത് പ്രസിഡൻറിനെയടക്കം രക്ഷിക്കാനാണെന്ന ആക്ഷേപങ്ങൾക്കിടെയാണ് ദിവസങ്ങൾക്ക് ശേഷവും അറസ്റ്റില്ലാത്തത്. കഴിഞ്ഞ 24ന് വൈകീട്ട് കൈനകരി പഞ്ചായത്തിലെ 13ാം വാര്‍ഡിലെ വാക്സിനേഷന് കേന്ദ്രത്തിലാണ് സംഭവം.
സ്പോട്ട് വാക്സിനേഷന് നടക്കുന്ന കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് പട്ടികയുമായി വന്ന് അതിലുള്ളവര്‍ക്ക് വാക്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ടു. നേരത്തേ നിശ്ചയിച്ച പ്രകാരം 150 പേര്‍ക്കെ വാക്സിനേഷനുള്ളു എന്ന് ധരിപ്പിച്ചതോടെയാണ് പ്രശ്നം ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകര്‍ ഡ്യൂട്ടി ഡോക്ടർ ശരത് ചന്ദ്രനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. നെടുമുടി പൊലീസ് ആണ് കേസെടുത്തത്. സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. രാഷ്ട്രീയ സമ്മർദമാണ് അന്വേഷണം പിന്നീട് മരവിക്കാൻ കാരണമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.