കുട്ടനാട് (ആലപ്പുഴ): മുന്നണി തങ്ങളെ ചതിച്ചെങ്കിലും എൽ.ഡി.എഫിെൻറ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ്. കുട്ടനാട്ടിലെ രാമങ്കരിയിൽ നിയോജക മണ്ഡലം ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം യോഗത്തിൽ ഉണ്ടാകുമെന്ന് ഇദ്ദേഹം നേരേത്ത അറിയിച്ചിരുന്നു. എന്നാൽ, മത്സരത്തിനില്ലെന്ന സൂചനയാണ് അദ്ദേഹം അണികൾക്ക് നൽകിയത്. എൽ.ഡി.എഫിനെതിരെയുള്ള പ്രതിഷേധം മറച്ചുെവച്ചതുമില്ല.
ചങ്ങനാശ്ശേരി മണ്ഡലം രൂപവത്കരിച്ചതിനുശേഷം ഏറ്റവുമധികം വോട്ടുകൾ സമാഹരിച്ച ഇടതുസ്ഥാനാർഥിയെന്ന നിലയിൽ ഈ സീറ്റെങ്കിലും വിട്ടുതരുമെന്ന് പ്രതീക്ഷിച്ചിരുന്നു. അന്തരിച്ച മുൻ എം.എൽ.എ ജോസഫ് വിഭാഗക്കാരനായിരുന്നതിനാൽ സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകേണ്ടതായിരുെന്നന്ന വികാരം അണികൾക്കുണ്ട്. ഇടതുമുന്നണി ചങ്ങനാശ്ശേരിയിൽ അംഗീകരിച്ച കേരള കോൺഗ്രസ്-എമ്മിന് ചങ്ങനാശ്ശേരി സീറ്റിന് അർഹതയില്ല.
അവസാനശ്രമമെന്ന നിലയിൽ പകരം കുട്ടനാട്, അങ്കമാലി, തിരുവല്ല എന്നീ പാർട്ടി ശക്തിേകന്ദ്രങ്ങളിൽ ഒരുസീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു അടിസ്ഥാനവുമില്ലാതെ മുന്നണി നേതൃത്വം പാർട്ടിയെ അവഗണിക്കുകയായിരുന്നു. ചങ്ങനാശ്ശേരിയോ കുട്ടനാടോ പാർട്ടിക്ക് നൽകേണ്ടതായിരുന്നു. ഹൃദയവേദനയോടെയാണെങ്കിലും മുന്നണിയെ ശിഥിലമാക്കാതെ കൂടെനിൽക്കുമെന്നും കുട്ടനാട്ടിൽ സ്വതന്ത്രനായി മത്സരിക്കാൻ തനിക്കുമേൽ സമ്മർദമുണ്ടെന്നും കെ.സി. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.