കുട്ടനാട്: താമസക്കാര്‍ ഇല്ലാത്ത വീടിെൻറ വാതിലുകള്‍ തകര്‍ത്ത് സ്വര്‍ണവും സി.സി ടി.വി ഉപകരണവും മോഷ്ടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
തലവടി പനമൂട്ടില്‍ പാലത്തിന് സമീപം ചെമ്പ്രയില്‍ പാപ്പച്ചെൻറ വീടിെൻറ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതിലുകള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. അലമാര കുത്തിത്തുറന്ന് മാലയും മോതിരവും ഉള്‍പ്പെടെ ഏഴുപവനും സി.സി ടി.വി ഹാർഡ് ഡിസ്കുമാണ് മോഷ്ടിച്ചത്. അലമാരയില്‍നിന്ന് വസ്ത്രങ്ങള്‍ വാരിവലിച്ച് പുറത്തിട്ട നിലയിലാണ്. ഡൈനിങ് ഹാളിലെ കസേര ഉപയോഗിച്ച് സി.സി ടി.വി കാമറ മറച്ചിരുന്നു. ഡോഗ് സ്ക്വാഡും ആലപ്പുഴയില്‍നിന്ന് വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പാപ്പച്ചെൻറ ഇളയ മകന് പുതുതായി നിര്‍മിച്ച വീട്ടിലേക്ക് എല്ലാവരും പോയ തക്കംനോക്കിയാണ് മോഷണം. തെളിവുകള്‍ ശേഖരിക്കാന്‍ എത്തിച്ച പൊലീസ് നായ മണംപിടിച്ച് പനമൂട്ടില്‍ പാലത്തിലൂടെ കടന്ന് തലവടി വില്ലേജ് ഓഫിസിന് എതിര്‍വശത്തെ റോഡ് വരെ എത്തി.
വീടിെൻറ മതില് ചാടിക്കടന്ന കാല്പാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എടത്വ സി.ഐ പ്രതാപചന്ദ്രന്, എസ്.ഐ ശ്രീജിത്ത്, വിരലടയാള വിദഗ്ധരായ ജി. അജിത്ത്, ചന്ദ്രദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.