എടത്വ: ചുഴലിക്കാറ്റില്‍ വ്യാപക നാശം. എടത്വ, തകഴി, തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പൂര്‍ണമായി നിലച്ചു. ശനിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റിലാണ് വ്യാപകനാശം സംഭവിച്ചത്.
എടത്വ നാലാം വാര്‍ഡില്‍ കളങ്ങര വാഴപ്പറമ്പില്‍ ഔസേഫ് ആൻറണി (സാബു), മുണ്ടകത്തില്‍ സോമന്, ഈഴേത്ത് തങ്കപ്പന്, മാമൂട്ടില്‍ എല്‍സമ്മ, ചങ്ങങ്കരി കൈതത്തറ ഭാസ്കരന്, ഇരുപതില്‍ചിറ ജി.കെ. ശ്യംജിത്ത്, തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം തൈപ്പറമ്പില്‍ ദാമോദരന്‍, ചെക്കിടിക്കാട് കൂലിപ്പുരയ്ക്കല്‍ സുശീലന്, തെക്കേ വല്ലിശ്ശേരില്‍ ഉത്തമന്, തലവടി പഞ്ചായത്ത് താമരാങ്കളില് ഗോപി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
ഔസേഫ് ആൻറണി, ഭാസ്കരന്, ജി.കെ. ശ്യാം, സുശീലന് എന്നിവരുടെ വീടിെൻറ മേല്‍ക്കൂര പൂർണമായി പറന്നുപോയി. തലവടി താമരങ്കളില്‍ ഗോപിയുടെ മകെൻറ വിവാഹം നടക്കാനിരിക്കേ പന്തലിെൻറയും വീടിെൻറയും മുകളിലേക്കാണ് മരം വീണത്. അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി. കേളമംഗലം ബീന അപ്പുക്കുട്ടെൻറ പശുത്തൊഴുത്തിെൻറയും ചങ്ങങ്കരി അംഗന്‍വാടിയുടെയും കേളമംഗലം തണ്ടപ്രാത്തറ ക്ഷേത്രത്തിെൻറയും മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഈഴേത്ത് തങ്കപ്പെൻറ വീടിനു മുകളില്‍ മരം വീഴുമ്പോള്‍ 98 വയസ്സായ മാതാവും വീട്ടിലുണ്ടായിരുന്നു. ശക്തമായ കാറ്റില്‍ നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തിയിരുന്നു.
പ്രദേശത്ത് വൈദ്യുതി പൂര്‍ണമായി പുനഃസ്ഥാപിക്കാൻ ദിവസങ്ങള്‍ വേണ്ടിവരും. ശനിയാഴ്ച ഉച്ചമുതല്‍ ചാറ്റല്‍മഴ എത്തിയെങ്കിലും സന്ധ്യയോടെ ശക്തിയാര്‍ജിച്ചു. തുടർന്നായിരുന്നു ശക്തമായ കാറ്റും പേമാരിയും. അരമണിക്കൂറോളം തുടര്‍ച്ചയായി വീശിയടിച്ച കാറ്റില്‍ കോണ്‍ക്രീറ്റ് ഒഴികെ ഒട്ടുമിക്ക കെട്ടിടത്തിെൻറയും മേല്‍ക്കൂരകള്‍ തകര്‍ന്നു. ഷീറ്റും ഓടുകളും മീറ്ററുകളോളം പറന്നുപോയി. വന്‍ വൃക്ഷങ്ങള്‍ കടപുഴകി ഗ്രാമീണ റോഡുകളിലെ ഗതാഗതം സ്തംഭിച്ചു.
അഗ്നിരക്ഷസേനയുടെ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത രീതിയിലാണ് പലസ്ഥലങ്ങളിലും കടപുഴകിയ മരങ്ങള്‍ തടസ്സം സൃഷ്ടിച്ചത്. കാറ്റില്‍ നാശംവിതച്ച പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ മുതല്‍ കെ.എസ്.ഇ.ബി, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിച്ചു.അരൂർ മേഖലയിൽ വ്യാപക നഷ്ടം.
വൈദ്യുതി മണിക്കൂറോളം നിലച്ചു. ദേശീയപാതയോരത്തെ കുറ്റൻ പരസ്യ ബോർഡുകൾ നിലംപതിച്ചു. വൈദ്യുതി ലൈനുകളിലേക്ക് മരം വീണ് പലഭാഗത്തും പോസ്റ്റുകളും തകർന്നു. കൈതപ്പുഴ കായലിൽ നാട്ടിയിരുന്ന രണ്ട് ചീനവലകളും തകർന്നു. എഴുപുന്ന പഞ്ചായത്ത് രണ്ടാംവാർഡിൽ കാളേകാട് മധുവിെൻറ വീടിനുമുകളിലേക്ക് അയൽപക്കത്തെ പുരയിടത്തിലെ മരംവീണ് വീട് ഭാഗികമായി തകർന്നു. ആളപായമില്ല. വീടിനകത്തുണ്ടായിരുന്ന മധുവിെൻറ ഏഴുവയസ്സുള്ള മകൻ അർജുൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.