കുട്ടനാട്: മട വീണ കനകാശ്ശേരി പാടത്ത് മുണ്ട് മടക്കിക്കുത്തി മുട്ടോളം വരുന്ന ചളി വകവെക്കാതെ നടന്ന് പ്രതിപക്ഷനേതാവ്. കൂടെ വന്ന നേതാക്കളാരും സതീശെൻറ ഒപ്പം ബണ്ടിൽ ഇറങ്ങിയില്ല. മട വീണ ബണ്ട് നോക്കിക്കണ്ടു. തുടർന്ന്സ്ത്രീകൾ അടക്കമുള്ള നാട്ടുകാരുടെയും കർഷകരുടെയും അടുത്ത് ചെന്നു, പരാതികൾ കേട്ടു. വൈകാരികമായ ജനങ്ങളുടെ പരാതിപറച്ചിൽ സതീശൻ ക്ഷമയോടെ കേട്ടു.
തുടർന്ന് ബോട്ടിൽ കയറി കാലുകഴുകി നേരെ മീനപ്പള്ളി ഭാഗത്തേക്ക്. അവിടെയും ചെറിയ ജനക്കൂട്ടം പ്രതിപക്ഷനേതാവിനെ കാത്തുനിന്നിരുന്നു. പ്രശ്നങ്ങൾക്ക് ചെവികൊടുത്തശേഷം എല്ലാം വിശദ റിപ്പോർട്ടാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കാമെന്ന് ഉറപ്പു നൽകി.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കൈനകരിയിൽ നിന്നാണ് പ്രതിപക്ഷനേതാവിെൻറ ബോട്ടുയാത്ര ആരംഭിച്ചത്. ഒപ്പം കോൺഗ്രസ് നേതാക്കളായ എം. ലിജു, എ.എ. ഷുക്കൂർ, കെ.പി. ശ്രീകുമാർ, കെ. ഗോപകുമാർ, പ്രതാപൻ പറവേലി, പ്രമോദ് ചന്ദ്രൻ, സജി ജോസഫ്, സി.വി. രാജീവ്, ജെ.ടി. റാംസെ, ജോസഫ് ചേക്കോടൻ തുടങ്ങിയവരുണ്ടായിരുന്നു.
കായൽ യാത്രക്ക് ശേഷം പുളിങ്കുന്ന് താലൂക്ക് ആശുപത്രി സന്ദർശിച്ച് പരിമിതികൾ മനസ്സിലാക്കി. എ.സി. കനാൽ ആരംഭിക്കുന്ന മുട്ടാർ ജങ്ഷൻ കൂടി സന്ദർശിച്ചാണ് സതീശെൻറ കുട്ടനാട് യാത്ര സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.