കുട്ടനാട്: കാവാലത്ത് റോഡിലെ തോടിൽ ഓട്ടോറിക്ഷ തൊഴിലാളികൾ ഓട്ടോകൾ കൂട്ടിയിട്ടും മീൻകൂട് വെച്ചും കടലാസ് തോണിയിട്ടും പ്രതിഷേധിച്ചു.
കാവാലം കൈനടി റൂട്ടിലെ ഓട്ടോറിക്ഷ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊട്ടിപ്പൊളിഞ്ഞ കാവാലം ജങ്ഷനിലെ റോഡ് മഴയെത്തിയതോടെ വെള്ളക്കെട്ടിലായിരിക്കുകയാണ്.
ആറ് മാസമായി ഗതാഗതയോഗ്യമല്ലാതായ റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ നാട്ടുകാരെകൂടി സംഘടിപ്പിച്ച് സമരം ശക്തമാക്കുമെന്ന് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ അറിയിച്ചു. ഉപരോധസമരം ഓട്ടോ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു സെക്രട്ടറി എം.എം. മനോജ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.