കുട്ടനാട്: കുട്ടനാട് പാക്കേജില്‍പെടുത്തി പാടശേഖരങ്ങളുടെ പുറം ബണ്ട് ബലപ്പെടുത്തുന്ന പദ്ധതികള്‍ക്ക് 100 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു എന്ന ഇറിഗേഷന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയില്‍ പുളിങ്കുന്ന് കൃഷിഭവന് പരിധിയിലെ തെക്കേ മേച്ചേരിവാക്ക പാടത്തിന് പ്രതീക്ഷ. കുട്ടനാട്ടില്‍ പുറം ബണ്ട് ബലവത്തല്ലാത്ത ഏറ്റവും മോശം പാടശേഖരങ്ങളിലൊന്നാണിത്. പുളിങ്കുന്ന് പഞ്ചായത്തിലെ തെക്കേ മെച്ചേരിവാക്ക പാടശേഖരത്തിന്റെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് മൂന്നു കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തിനിടെ പാടത്തിന്റെ പുറബണ്ടിനോ മറ്റ് പദ്ധതികള്‍ക്കോ ഒരു സര്‍ക്കാര്‍ സഹായവും ലഭിച്ചിട്ടില്ലാത്ത പാടശേഖരമാണിത്. ഈ പാടശേഖരത്തിനോട് ചേര്‍ന്നാണ് അറുപതില്‍ ചിറ അംബേദ്കര്‍ പട്ടികജാതി കോളനി. ഉദ്ദേശം 400 കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പാടശേഖരത്തില്‍ കൃഷിയില്ലാത്ത ഏഴ് മാസവും ഈ പ്രദേശത്ത് വെള്ളക്കെട്ടാണ്. പുറം ബണ്ട് ബലപ്പെടുത്തി വര്‍ഷത്തില്‍ രണ്ട് കൃഷി സാധ്യമാക്കിയാല്‍ കര്‍ഷകര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ സഹായകമാകും. കുട്ടനാട് ഡെവലപ്മെന്റ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഈ പാടശേഖരത്തെ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി 2022 ല്‍ ആറ് കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പാക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.