ത​ക​ഴി​യി​ലെ അഗ്നിരക്ഷാനിലയം

രക്ഷതേടി കുട്ടനാട്ടിലെ ഏക അഗ്നിരക്ഷാനിലയം, പ്രവർത്തനം ടീൻ ഷീറ്റ് മേൽക്കൂരക്കുതാഴെ

കുട്ടനാട്: വെള്ളത്തിൽ വീണുള്ള മരണവും ഹൗസ് ബോട്ടുകളുടെ അപകടങ്ങളും തുടർക്കഥയാകുമ്പോഴും കുട്ടനാട്ടിലെ ഏക അഗ്നിരക്ഷ നിലയം അവഗണനയിൽ. 2016ൽ തകഴിയിൽ പ്രവർത്തനം ആരംഭിച്ച ഫയർഫോഴ്‌സ് അഗ്നിരക്ഷ സ്റ്റേഷനാണ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്. ദേശീയ ജലപാതയായ തകഴി ആറിനോട് ചേർന്ന് തകഴി പാലം പണി പൂർത്തിയായപ്പോൾ നിർത്തലാക്കിയ ബസ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് ടീൻ ഷീറ്റ് മേൽക്കൂരക്ക് താഴെ ഒരു ഹാളിൽ ഫയർ സ്റ്റേഷൻ ഒരുക്കിയത്.

ഇതു നിൽക്കുന്ന 70 സെന്‍റോളം സ്ഥലം പുറമ്പോക്ക് ഭൂമിയാണ്. ശുചിമുറി സൗകര്യം ഇല്ലാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പിരിച്ച പണം സ്വരൂപിച്ച് താൽക്കാലികമായി ഒരു മുറി ഈ ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൊടും ചൂടിൽ ജീവനക്കാർ പുറത്താണ് ഇരിക്കുന്നത്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ടെന്ന് പറയുന്നു.

20 ജീവനക്കാരാണ് നിലവിൽ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. രണ്ട് ഫയർ എൻജിനുകളും, ഒരു ആംബുലൻസും, ഒരു ജീപ്പും, ഒരു സ്പീഡ് ബോട്ടും, ഒരു വാട്ടർ ഡിക്കിയുമുണ്ട്. ഗാരേജ് സൗകര്യമില്ലാത്തതിനാൽ താൽക്കാലിക ഷെഡിലാണ് ഇവ പാർക്ക് ചെയ്യുന്നത്. സംസ്ഥാന പാതയിൽനിന്ന് 100 മീറ്റർ ഉള്ളിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ 100 മീറ്റർ ഇടറോഡിലൂടെ സഞ്ചരിച്ചു വേണം സംസ്ഥാന പാതയിൽ എത്താൻ.

മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന ഈ ഇടറോഡിലൂടെ വളരെ കഷ്ടപ്പെട്ടാണ് വാഹനം ഓടിച്ച് സംസ്ഥാന പാതയിൽ എത്തുന്നത്. 2018ലെ പ്രളയത്തിൽ ഒരു മീറ്റർ ഉയരത്തിൽ സ്റ്റേഷനിലും റോഡിലും വെള്ളം ഉയർന്നിരുന്നു. 

വേ​ണം മി​നി ഫ​യ​ർ എ​ൻ​ജി​ൻ

നി​ര​വ​ധി ഗ്രാ​മീ​ണ ഇ​ട​റോ​ഡു​ക​ളും, റെ​യി​ൽ അ​ടി​പ്പാ​ത​ക​ളും ഉ​ള്ള വൈ​ശ്യം ഭാ​ഗം, അ​മ്പ​ല​പ്പു​ഴ, ക​രു​മാ​ടി, പ​ട​ഹാ​രം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ വാ​ഹ​ന​ത്തി​ൽ ഒ​രു​പാ​ട് ചു​റ്റി​ക്ക​റ​ങ്ങി വേ​ണ​മെ​ത്താ​ൻ. അ​പ്പ​ർ​കു​ട്ട​നാ​ടി‍െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഹ​രി​പ്പാ​ട് വ​ഴി ചു​റ്റി ക​റ​ങ്ങി​യാ​ണ് എ​ത്തു​ന്ന​ത്.

മി​നി ഫ​യ​ർ എ​ൻ​ജി​ൻ ല​ഭി​ച്ചാ​ൽ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്ന് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നാ​വു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴു​ള്ള വ​ള​രെ പ​ഴ​ക്കം ചെ​ന്ന ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്താ​ണ്. പു​തി​യ ആം​ബു​ല​ൻ​സ് എ​ന്ന ആ​വ​ശ്യ​വും ഇ​വ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

പി.​ഡ​ബ്ല്യു.​ഡി പു​റ​മ്പോ​ക്ക് സ്ഥ​ലം ആ​യി​രു​ന്ന​തി​നാ​ലാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നാ​ണ് ത​ക​ഴി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ എ​ടു​ത്ത് 25 സെ​ന്‍റ്​ സ്ഥ​ലം സ്പെ​ഷ​ൽ ഓ​ർ​ഡ​ർ മു​ഖേ​ന ഫ​യ​ർ​ഫോ​ഴ്‌​സി​നാ​യി പ​തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. പി.​ഡ​ബ്ല്യു.​ഡി കെ​ട്ടി​ട​വി​ഭാ​ഗ​മാ​ണ് ഇ​നി കെ​ട്ടി​ടം പ​ണി​യേ​ണ്ട​ത്. 

Tags:    
News Summary - The only fire station in Kuttanad want escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.