ഉത്തരവിൽ വ്യക്തതയില്ല; പമ്പിങ്​ സബ്​സിഡി കിട്ടാതെ കുട്ടനാട്​ കർഷകർ

കിട്ടാനുള്ളത്​ 12.3 കോടി • ലാ​ൻ​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യെ​ങ്കി​ലും അ​നു​വ​ദി​ച്ചി​ട്ടി​ല്ല

ആ​ല​പ്പു​ഴ: നെ​ൽ​കൃ​ഷി​ക്ക്​ വെ​ള്ളം വ​റ്റി​ക്കാ​ൻ മോ​​​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന്​ പ​മ്പി​ങ്​ സ​ബ്​​സി​ഡി​യാ​യി ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കാ​നു​ള്ള 12.3 കോ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യി​ല്ല.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ലാ​ൻ​ഡ്​ റ​വ​ന്യൂ ക​മീ​ഷ​ണ​ർ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യെ​ങ്കി​ലും പ​ണം ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. അ​നു​വ​ദി​ച്ച തു​ക​യാ​ക​​ട്ടെ എ​ന്തി​ന്​ വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ക്കാ​ത്ത​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ത​ര​ണം​ ​െച​യ്​​തി​ട്ടു​മി​ല്ല.

പു​ഞ്ച​കൃ​ഷി ചെ​യ്​​ത പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ്​ ഇ​ത്ര​യും തു​ക. ഡ്രൈ​വ​റെ നി​യ​മി​ക്കു​ക​യും മോ​​ട്ടോ​ർ സ്ഥാ​പി​ക്കു​ക​യും ചെ​യ്​​ത്​ വൈ​ദ്യു​തി ക​ണ​ക്​​ഷ​നും എ​ടു​ത്ത ശേ​ഷ​മാ​ണ്​ ഓ​രോ കൃ​ഷി​ക്കും ഏ​ഴു മാ​സം വ​രെ പ​മ്പി​ങ്​ ന​ട​ത്തു​ന്ന​ത്.

ഇ​തി​നു​ള്ള തു​ക ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട പാ​ട​ശേ​ഖ​ര സ​മി​തി മു​ൻ​കൂ​ർ ചെ​ല​വ​ഴി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ല​ഭി​ക്കു​േ​മ്പാ​ൾ തി​രി​കെ ന​ൽ​കാ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. പ​മ്പി​ങ്​ ക​രാ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ഏ​ൽ​പി​ക്കാ​റു​മു​ണ്ട്. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ 31ന്​ 2.3 ​കോ​ടി അ​നു​വ​ദി​ച്ചെ​ന്നാ​ണ്​ കൃ​ഷി വ​കു​പ്പ്​ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ സം​ഭ​വി​ച്ച കൃ​ഷി​നാ​ശം ക​ണ​ക്കാ​ക്കി ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ഈ ​തു​ക ന​ൽ​ക​ണോ പ​മ്പി​ങ്​ സ​ബ്​​സി​ഡി ഇ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ഇ​ക്കാ​ര​ണ​ത്താ​ൽ വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്ന്​ പു​ഞ്ച സ്​​പെ​ഷ​ൽ ഓ​ഫി​സ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തു കൂ​ടാ​തെ​യാ​ണ്​ ജ​നു​വ​രി മു​ത​ലു​ള്ള പ​മ്പി​ങ്​ സ​ബ്​​സി​ഡി​യി​യാ​യി 10 കോ​ടി​കൂ​ടി കി​ട്ടാ​നു​ള്ള​ത്.

Tags:    
News Summary - The order is not clear; Kuttanad farmers without pumping subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.