മണ്ണഞ്ചേരി: കുളത്തിൽ മുങ്ങിത്താഴ്ന്ന ബാലികയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തി എട്ടാം ക്ലാസുകാരൻ. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തിൽ സക്കീർ ഹുസൈന്റേയും ബുഷ്റയുടെയും മകൻ ലുക്മാനാണ് (13) രക്ഷകനായത്. കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് 11വയസ്സുകാരി തൊട്ടടുത്ത കുളത്തിൽ കാൽ വഴുതി വീണത്.
നീന്തൽ പൂർണമായും അറിയാഞ്ഞിട്ടും ജീവൻ രക്ഷിക്കാൻ ലുക്മാൻ കുളത്തിലേക്ക് ചാടുകയായിരുന്നു. കുളത്തിന്റെ വശത്തേക്ക് ബാലികയെ ഉയർത്തി. തുടർന്ന് ഓടിക്കൂടിയവർ കുട്ടിയെ കരകയറ്റി. മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ ലുക്മാനെ ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.