മണ്ണഞ്ചേരി: കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് ഒന്നാം സമ്മാനം കയർ ഫാക്ടറി തൊഴിലാളിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് വടക്കനാര്യാട് കിഴക്കേ വെളിയിൽ കുട്ടപ്പനാണ് (56) 80 ലക്ഷം രൂപ സമ്മാനം അടിച്ചത്.
18 വർഷമായി കയർ ഫാക്ടറി മേഖലയിൽ പണിയെടുക്കുന്ന കുട്ടപ്പൻ രണ്ടുമാസമായി തൊഴിലില്ലാതെ വിഷമിക്കുകയായിരുന്നു. വർഷങ്ങളായി ടിക്കറ്റ് എടുക്കുമായിരുന്നെങ്കിലും ആദ്യമായാണ് ഇത്ര വലിയതുക ലഭിക്കുന്നതെന്ന് കുട്ടപ്പൻ പറഞ്ഞു.
മൂന്ന് സ്ഥലത്തുനിന്ന് ഇതേ ടിക്കറ്റ് 12 എണ്ണമാണ് എടുത്തത്. അതിൽ കോമളപുരത്തെ രാജുവിൽനിന്ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. സ്വന്തമായി വീട് നിർമിക്കുകയും കടബാധ്യത തീർക്കുകയുമാണ് ആദ്യ ലക്ഷ്യമെന്ന് കുട്ടപ്പൻ വ്യക്തമാക്കി. ടിക്കറ്റ് പാതിരപ്പള്ളി ഐ.ഒ.ബി ബാങ്കിൽ എൽപിച്ചു. ലീലയാണ് ഭാര്യ: രണ്ട് ആൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.