മണ്ണഞ്ചേരി: അടുക്കളയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഗ്രില്ലിൽ തല കുടുങ്ങിയ പൂച്ചക്ക് അഗ്നിരക്ഷാ സേന രക്ഷകരായി. വെള്ളിയാഴ്ച രാവിലെ സർവ്വോദയപുരത്ത് സോഷ്യോ ഇക്കണോമിക് സെൻ്ററിലെ അടുക്കളയിൽ കടന്നു കയറാൻ ശ്രമിച്ച പൂച്ചയാണ് കുടുങ്ങിയത്.
ജില്ലയിലെ അധ്യാപകരടക്കം പരിശീലനം നേടാൻ എത്തുന്ന സെന്‍ററിൽ ഭക്ഷണം പാകം ചെയ്യാൻ ജീവനക്കാർ എത്തിയപ്പോഴാണ് കടന്നുകയറ്റക്കാരനെ കണ്ടത്. ഗ്രില്ലിൽ തല മുറുകി നിന്നതിനാൽ ആലപ്പുഴ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എച്ച്. സതീശന്‍റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സി.കെ. സജേഷ്, എ.ജെ. ബഞ്ചമിൻ, ടി. ഉദയകുമാർ എന്നിവർ എത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഗ്രിൽ വളച്ച് പൂച്ചയെ രക്ഷപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.