സി.ജി.മധു.

കവിതയുടെ വഴിയിൽ സി.ജി. മധു.

മണ്ണഞ്ചേരി: ഔദ്യോഗിക ജീവിതതിരക്കുകൾക്കിടയിലും കവിത രചനയിൽ സജീവമായി മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥൻ. ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഫീൽഡ് ഓഫീസറായി ജോലി ചെയ്യുന്ന സി.ജി.മധു കാവുങ്കൽ ആണ് ഒഴിവു ദിവസങ്ങൾ സാമൂഹിക പ്രവർത്തനങ്ങൾക്കും വായനയ്ക്കും എഴുത്തിനുമായി മാറ്റിവെയ്ക്കുന്നത്. ഇതിനോടകം 200 കവിതകൾ എഴുതി.

വിവിധ ആൽബങ്ങളിലായി 60 ഗാനങ്ങളും പൂർത്തിയാക്കി. സിനിമക്കു വേണ്ടിയും പാട്ടെഴുതി . കവിതകൾ പ്രസിദ്ധീകരണങ്ങളിലും സാമൂഹമാധ്യമങ്ങളിലും വരുന്നുണ്ട്. കവിതകളിലൂടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കോളജിൽ പഠിക്കുന്ന കാലത്ത് ആകാശവാണിക്ക് ലളിതഗാനം എന്ന നിലയിലാണ് ആദ്യമായി പാട്ടെഴുതുന്നത്.

2010 ൽ ആദ്യ ആൽബം പുറത്തു വന്നു. ശ്രീ ഓഡിയോസ് പുറത്തിറക്കിയ 'പവിഴമാല ' എന്ന ഓഡിയോ ആൽബത്തിൽ വിജയ് യേശുദാസ്, എം.ജി.ശ്രീകുമാർ സുധീപ് കുമാർ എന്നിവർ ആലപിച്ചു. സംഗീതം സജി സ്വരരാഗ് ആയിരുന്നു. പിന്നീട് 10 ഗാനങ്ങൾ അടങ്ങിയ സുധിപ് കുമാർ പാടിയ 'ശരണ സാഗരം', സുനിൽ പള്ളിപ്പുറവും എഞ്ചിനീയറിങ് വിദ്യാർത്ഥിനിയും ഗായികയും കൂടിയായ മകൾ ലക്ഷ്മി മധുവും ചേർന്ന്​ ആലപിച്ച 'പ്രണയവസന്തമായ് ഈ പൊന്നോണം', എസ്. രാധാകൃഷ്ണൻ സംഗീതം നൽകി മധു ബാലകൃഷ്ണൻ ആലപിച്ച 'വെള്ളിച്ചിലമ്പ് ', ചിത്ര അരുൺ ആലപിച്ച 'കൈരവ വിരഹം, അർത്തുങ്കൽ പുണ്യാളൻ, കൂടാതെ എന്‍റെ ചോറ്റാനിക്കര അമ്മ, അനുരാഗ മുരളി, ശങ്കരപാദം, ആതിര പൊങ്കാല തുടങ്ങി നിരവധി ആൽബങ്ങൾക്ക് പാട്ടെഴുതി.

കേരള സിനിമ ആന്‍റ്​ ടി.വി ആർട്ടിസ്റ്റ് അസോസിയേഷനു വേണ്ടി രണ്ട് കവിതകൾ പ്രിയ ഷൈൻ സംവിധാനം ചെയ്തിട്ടുണ്ട്. ശുഭ ശ്രീ ഫിലിംസിന്‍റെ പുതിയ സിനിമയ്ക്കായും പാട്ടെഴുതി. പിന്നണി ഗായകൻ സുധീപ് കുമാറും ആതിര മുരളിയും ചേർന്ന് പാടിയ ഗാനം ഓഡിയോ റീലിസിംഗ് കഴിഞ്ഞു. ഇപ്പോൾ മറ്റൊരു സിനിമയുടെ പാട്ടെഴുത്തിലാണ്. വേൾഡ് ഡ്രാമാറ്റിക് സ്റ്റഡി സെൻറർ ഏർപ്പെടുത്തിയിട്ടുള്ള ഭരതൻ സ്മാരക സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കാവുങ്കൽ ഗ്രാമത്തിൽ 30 വർഷങ്ങൾക്ക് മുമ്പ് തന്നെ രക്തദാന പ്രസ്ഥാനത്തിന് രൂപം നൽകി. സർവീസ് സംഘടനാ രംഗത്തും, സാമൂഹിക പ്രവർത്തന രംഗത്തും സജീവമാണ് മധു കാവുങ്കൽ. ഭാര്യ : ജയ. പാർവതി ആണ് മറ്റൊരു മകൾ.

Tags:    
News Summary - CG Madhu in the way of poetry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.