മുഹമ്മ ജനശക്തി ഗ്രന്ഥശാല ആവിഷ്കരിച്ച 'വിത്തും പുസ്തകവും' പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പുസ്തക വായനക്കൊപ്പം കൃഷിയും; പദ്ധതിയുമായി വായനശാല

മുഹമ്മ: പുസ്തക വായനക്കൊപ്പം കൃഷിയും; സംസ്ഥാനത്ത് തന്നെ ആദ്യമായി വായനയെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി അവിഷ്‌ക്കരിച്ച് ഒരു ഗ്രന്ഥശാല. മുഹമ്മ ജനശക്തി ഗ്രന്ഥശാലയാണ്  "വിത്തും പുസ്തകവും" പദ്ധതി തുടങ്ങിയത്.

ഗ്രന്ഥാലയത്തിൽ നിന്ന് വായനക്കായി നൽകുന്ന പുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ സൗജന്യമായി നൽകും. കൃഷി ചെയ്യുന്നവർക്കുള്ള പ്രോത്സാഹനവും പിന്തുണയും ഗ്രന്ഥാശാല നൽകും. കൃഷിമന്ത്രി പി. പ്രസാദ് പദ്ധതി  ഉദ്ഘാടനം ചെയ്തു. കക്കാ-കയർ -കൃഷി മേഖലയിലെ സേവനത്തിന് കാർത്യായനി വട്ടത്തറ, സോമൻ പുത്തൻകുളക്കടവ്, ചാണ്ടി കോട്ടപ്പുറത്ത് എന്നിവരെ "ജനശക്തി അവാർഡ് -2021" നൽകി ആദരിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തകരെ മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ് ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ബാബു സ്വാഗതവും രാഹുൽ രമേഷ് കൃതജ്ഞതയും  പറഞ്ഞു.

സി.കെ. സുരേന്ദ്രൻ, എം.എസ്. ലത, മാലൂർ ശ്രീധരൻ, നന്ദകുമാർ, കെ.പി. നസീമ ടീച്ചർ, കൃഷ്ണ പി.എം, അരുൺ പ്രശാന്ത് എന്നിവർ സംസാരിച്ചു.

Tags:    
News Summary - farming with book reading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.