മണ്ണഞ്ചേരി: അന്തരിച്ച എസ്.എഫ്.ഐ നേതാവ് കെ.ടി. മാത്യുവിന്റെ പേരിൽ ജില്ലതല പുരസ്കാരം ഏർപ്പെടുത്തുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ജില്ലയിൽ കലാ, സാഹിത്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നവർക്കായിരിക്കും പുരസ്കാരം നൽകുകയെന്ന് സ്പീക്കർ പറഞ്ഞു. മുൻ എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സമാഹരിച്ച മാത്യു കുടുംബ സഹായ ഫണ്ട് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർഷവും മാത്യുവിന്റെ ഓർമദിനത്തിലായിരിക്കും പുരസ്കാരം വിതരണം ചെയ്യുക. മുൻകാല എസ്.എഫ്.ഐ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാകും ഇത് നടക്കുക. തുക സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ മാത്യുവിന്റെ അമ്മ ജെസി തോമസിന് കൈമാറി. മാത്യുവിന്റെ വീടിനു സമീപം നടന്ന ചടങ്ങിൽ സൗഹൃദ കൂട്ടായ്മ ചെയർമാൻ പ്രിയദർശൻ തമ്പി അധ്യക്ഷത വഹിച്ചു.
ടി.എസ്. താഹ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ. റിയാസ് സ്വാഗതം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി. ചന്ദ്രബാബു, ടി.വി. രാജേഷ്, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, ജി. വേണുഗോപാൽ, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, പി. രഘുനാഥ്, എം. സന്തോഷ് കുമാർ, ഡി. പ്രിയേഷ് കുമാർ, ടി.ആർ. രാജേഷ്, എസ്. സുനിൽകുമാർ, വി. സീന, അനസ്അലി, എസ്. ജീവൻകുമാർ, ശരത് സ്നേഹജൻ, ആർ. രാജേഷ്, ആർ. രാഹുൽ, എം. രജീഷ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.