മണ്ണഞ്ചേരി: ജില്ലയിലെ ഏറ്റവും വലിയ കോവിഡ് കെയർ സെൻറർ വളവനാട്ട് ഒരുങ്ങുന്നു. വിശാലമായ കെട്ടിടങ്ങൾ നിറഞ്ഞ പഴയ കയർ കയറ്റുമതി ശാലയാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ ആയിരത്തിലധികം കിടക്കകൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ 600 പേർക്ക് കൂടി കിടക്കകൾ സജ്ജമാക്കും. ദേശീയ ആരോഗ്യ ദൗത്യത്തിെൻറയും ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തിലാണ് ദേശീയപാതയോരത്ത് വളവനാട്ട് കേന്ദ്രം ആരംഭിക്കുന്നത്.
വായ്പ കുടിശ്ശികയെത്തുടർന്ന് എസ്.ബി.ഐ ജപ്തി ചെയ്ത ഡിസി മിൽസ് കയർ കമ്പനിയുടെ കെട്ടിടത്തിൽ 36,000 ചതുരശ്ര അടി വലുപ്പത്തിൽ നാല് ഹാളുകളിലായാണ് കട്ടിലുകൾ ക്രമീകരിക്കുന്നത്. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും താമസിക്കാനുള്ള മുറികളുമുണ്ട്. പെയിൻറടിച്ച് അണുമുക്തമാക്കിയ ശേഷമാണ് കട്ടിലുകൾ സ്ഥാപിച്ചത്. പ്രത്യേകമായി ഫാനുകളും വിരിപ്പുകളും എത്തിച്ചിട്ടുണ്ട്. കേന്ദ്രത്തിെൻറ മുൻഭാഗത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കി.
ആയിരത്തിലധികം പേർക്കുള്ള ശുചിമുറികളും തയാറാക്കി. രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം എത്തിക്കുന്നതിെൻറ ചുമതല വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയുടെ സംഘാടകർക്കാണ്. പാതിരപ്പള്ളിയിലെ കാമിലോട്ട് കൺെവൻഷൻ സെൻററിലെ കേന്ദ്രത്തിലും ഇവരാണ് ഭക്ഷണം എത്തിക്കുന്നത്. അതേസമയം, വളവനാട്ടെ കേന്ദ്രത്തിലെ ഭക്ഷണത്തിെൻറയും മറ്റ് ദൈനംദിന ചെലവുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബത്തിൽ കൂട്ടത്തോടെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചാൽ ഒന്നിച്ച് കഴിയുന്നതിനുള്ള സൗകര്യമുണ്ട്. അടുത്ത ദിവസങ്ങളിൽ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.