മണ്ണഞ്ചേരി: വൈദ്യുതി ലൈനിൽ തൊട്ടുരുമ്മി ഏതുനിമിഷവും അപകട സാധ്യതയിൽ നിന്ന കൂറ്റൻ മരച്ചില്ലകൾ വെട്ടിത്തുടങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത് 20ാം വാർഡ് തറമൂട് ജങ്ഷന് പടിഞ്ഞാറ് ക്രസന്റ് പബ്ലിക് സ്കൂളിന് സമീപമാണ് അപകടം വിളിച്ചോതി മരച്ചില്ലകൾ റോഡിലേക്ക് പടർന്നിരുന്നത്.
മരം സൃഷ്ടിക്കുന്ന അപകട ഭീതി ‘മാധ്യമം’ ഈമാസം ഒന്നിന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് മുറിക്കാൻ നടപടിയായത്. ചില്ലകൾക്കടിയിലൂടെയാണ് വൈദ്യുതി ലൈൻ കടന്ന് പോയിരുന്നത്. മരക്കൊമ്പുകൾ ഏതുനിമിഷവും വൈദ്യുതി കമ്പികളിൽ വീഴുമെന്ന അവസ്ഥയിലായിരുന്നു.
ദിവസവും നൂറുകണക്കിന് പേർ യാത്രചെയ്യുന്ന റോഡിൽ നാട്ടുകാർക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്നതായിരുന്നു ഇവ. കാറ്റ് അടിക്കുമ്പോൾ മരച്ചില്ലകൾ വൈദ്യുതി ലൈനിൽ തൊട്ടുരുമ്മിയാണ് നിന്നിരുന്നത്. അടുത്ത ദിവസത്തോടെ ചില്ലകൾ പൂർണമായും നീക്കുമെന്ന് പഞ്ചായത്ത് അംഗം മായ സാജൻ പറഞ്ഞു. വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈനുകൾ മാറ്റിയ ശേഷമാണ് മരച്ചില്ലകൾ വെട്ടിനീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.