മണ്ണഞ്ചേരി: നാടിന് അഭിമാനമായി മണ്ണഞ്ചേരിയിൽനിന്ന് ഒരു സാഹിത്യകാരൻ. 21 വർഷമായി റെയിൽവേയിൽ ലോക്കോ പൈലറ്റായി ജോലിചെയ്യുന്ന മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് പൊക്കത്തിൽ സിയാഫ് അബ്ദുൽഖാദറാണ് ഔദ്യോഗിക ജോലിത്തിരക്കുകൾക്കിടയിൽനിന്ന് രചനകൾ നടത്തിയത്. സെപ്റ്റംബർ അവസാനത്തോടെ തീവണ്ടിസഞ്ചാരവുമായി ബന്ധപ്പെട്ട ഓർമകളും കുറിപ്പുകളും ചേർത്ത് 'തീവണ്ടി യാത്രകൾ' എന്ന പേരിൽ ബുക്ക് പുറത്തിറങ്ങും.
ആദ്യപുസ്തകം 'ആപ്പിൾ' ആണ്. ബ്ലോഗിലും ഫേസ്ബുക്കിലും എഴുതിയ കഥകൾ അംജത് ഖാൻ, മനോരാജ് എന്നിവർ ചേർന്ന് സമാഹരിച്ചാണ് പുറത്തിറക്കിയത്. രണ്ടാമത്തെ പുസ്തകം ആനുകാലികങ്ങളിലും മറ്റും വന്ന കഥകൾ സമാഹരിച്ച് നാഷനൽ ബുക്സ്റ്റാൾ പുറത്തിറക്കിയ ചെറുകഥകളുടെ സമാഹാരമായ 'പന്തലാസ' ആണ്.
മൂന്നാമത്തെ പുസ്തകമായ 'കുരുവികളുടെ റിപ്പബ്ലിക്' സൂചിക ബുക്സാണ് പുറത്തിറക്കിയത്. നേരത്തേതന്നെ എഴുത്തിലും സാഹിത്യത്തിലും വാസനയുണ്ടായിരുന്ന സിയാഫിെൻറ രചനകൾ മിക്ക മലയാള ആനുകാലികങ്ങളിലും അച്ചടിച്ചുവന്നിട്ടുണ്ട്. സിയാഫിെൻറ സൃഷ്ടികൾക്ക് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1999ലാണ് കൊങ്കൺ റെയിൽവേയിൽ അസിസ്റ്റൻറ് ലോക്കോ പൈലറ്റായത്. മണ്ണഞ്ചേരി സ്കൂളിലെ അധ്യാപകനായിരുന്ന പൊക്കത്തിൽ പരേതനായ അബ്ദുൽഖാദർകുഞ്ഞിെൻറ മകനാണ്. മാതാവ്: ആസിയ ബീവി. ഭാര്യ ഷാനിയും മക്കളായ ആമിനയും അസ്നയും പിന്തുണയുമായി കൂെടയുണ്ട്. കർണാടകയിലെ മംഗളൂരുവിലെ സൂറത്കലിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.