മച്ചാനാട് കോളനിയിലെ വീട്ടിൽ വെള്ളം കയറിയപ്പോൾ

വേമ്പനാട് കായലിൽ ജലനിരപ്പ് ഉയർന്നു; മണ്ണഞ്ചേരിയിലെ പ്രദേശങ്ങൾ വെള്ളത്തിലായി

മണ്ണഞ്ചേരി: കനത്ത മഴയിൽ വെള്ളത്തിലായി മണ്ണഞ്ചേരിയിലെ പ്രദേശങ്ങൾ. മൂന്ന്  ദിവസമായ് പെയ്യുന്ന ശക്തമായ മഴയിൽ വേമ്പനാട് കായലിൽ വെള്ളം ക്രമാതീതമായി ഉയർന്നതോടെ  പഞ്ചായത്തിലെ മിക്ക  വാർഡുകളും വെള്ളത്തിലായി.

വെള്ളം ഒഴുകി പോയിരുന്ന പല ഇടത്തോടുകളും മൂടപ്പെട്ടതോടെ ദുരിതം ഏറെയായി. കായലോര വാർഡുകളായ നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് വാർഡ് നിവാസികളാണ് കൂടുതൽ ക്ലേശിക്കുന്നത്. പഞ്ചായത്ത്‌ 17 ാം വാർഡിലെ മാച്ചനാട്, പരപ്പിൽ ഭാഗത്തെ  50 ഓളം വീടുകളിലും വെള്ളം കേറി.

തോടുകൾ വൃത്തിയാക്കി ആഴം കൂട്ടി വെള്ളം ഒഴുകി പോകാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    
News Summary - water lever raised in vembanattu lake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.