ആലപ്പുഴ: കെ.എസ്.ആർ.ടി.സി സമർപ്പിക്കുന്ന റിപ്പോർട്ടുകൾ പലതും സത്യവിരുദ്ധമെന്ന് മനുഷ്യാവകാശ കമീഷൻ. ആവശ്യപ്പെടുന്ന റിപ്പോർട്ടുകൾ കൃത്യതയോടും സത്യസന്ധമായും നൽകണമെന്ന് കമീഷൻ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകി. സ്റ്റാൻഡുകളിലെ കുഴികൾ നന്നാക്കണമെന്ന് ആവശ്യപ്പട്ട് സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
സ്റ്റാൻഡും ഡിപ്പോയും ശുചിയായി സൂക്ഷിക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി സമർപ്പിച്ച റിപ്പോർട്ട്. ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, അടൂർ സ്റ്റേഷനുകളിലെ നിലവിലെ സ്ഥിതി പരിശോധിക്കണം. ഡിപ്പോ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ഡിപ്പോകൾക്ക് നൽകിയ നിർദേശങ്ങളും ഉത്തരവുകളും പരിശോധനക്കായി കമീഷനിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സബ് ഡിപ്പോകൾ മികച്ച രീതിയിൽ പരിപാലിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏതെങ്കിലും ബസ്സ്റ്റാൻഡിൽ കുണ്ടും കുഴിയും അവശേഷിക്കുന്നുണ്ടെങ്കിൽ അത് നികത്തി നിരപ്പാക്കാൻ ഡിപ്പോ അധികൃതർക്ക് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടാണ് കമീഷൻ തള്ളിയത്. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. മാവേലിക്കര ജി. സാമുവേൽ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.