സന്തോഷ്, ഷീബ

കുടുംബവഴക്ക്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

മാവേലിക്കര: കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി. തഴക്കര ഇറവങ്കര തടാലില്‍ വീട്ടില്‍ ഷീബ (45), ഭര്‍ത്താവ് സന്തോഷ് (51) എന്നിവരാണ്​ വീട്ടില്‍ തൂങ്ങിമരിച്ചത്.

ചൊവ്വാഴ്ച പുലർച്ച 1.30നാണ്​ സംഭവം. ഫാനില്‍ കെട്ടിത്തൂങ്ങിയ ഷീബയെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ജില്ല ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ, രക്ഷിക്കാൻ കഴിഞ്ഞില്ല.

ഭാര്യയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സന്തോഷ് തിരികെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ടൈല്‍ ജോലിക്കാരനാണ് സന്തോഷ്. ഷീബ തഴക്കര പഞ്ചായത്തിലെ ഹരിത കര്‍മസേന പ്രവര്‍ത്തകയാണ്. മക്കള്‍: സങ്കീര്‍ത്ത്, സഞ്ജിത്ത്.



Tags:    
News Summary - Family quarrel: Couple commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.