വെട്ടിയാര്‍ കുന്നം കോളനിയില്‍ കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേന ഡിങ്കി ബോട്ട് ഉപയോഗിച്ച് രക്ഷപ്പെടുത്തിയപ്പോള്‍

വെട്ടിയാറിൽ വീടുകളില്‍ വെള്ളം കയറി; കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ആലപ്പുഴ തഴക്കര പഞ്ചായത്ത് ഒൻപതാം വാര്‍ഡ് വെട്ടിയാര്‍ കുന്നം കോളനി, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം എന്നീ ഭാഗങ്ങളിലുള്ള 60 പേരെയും നിരവധി വളര്‍ത്തു മൃഗങ്ങളേയുമാണ് അഗ്നിശമന സേന രക്ഷിച്ചത്. 

ഡിങ്കി ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മാവേലിക്കര സ്റ്റേഷന്‍ ഓഫിസര്‍ ജയദേവന്‍റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ അസി. സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍, ഫയര്‍ ഓഫിസര്‍മാരായ രാഹുല്‍, ഷമീര്‍, ഇര്‍ഷാദ്, ആദര്‍ശ്, ഷമീര്‍ എം.എസ്, ഷാജന്‍, പ്രശാന്ത്, വിനീത്, സനല്‍, വിനേഷ്, പ്രദീപ്, രാജന്‍പിള്ള എന്നിവര്‍ പങ്കെടുത്തു. 

വെട്ടിയാറിൽ ലതാഭവനത്തില്‍ നിഷയുടെ വീട് തകര്‍ന്നു വീണു.  


Tags:    
News Summary - heavy rain in mavelikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.