മാവേലിക്കര: ചെങ്ങന്നൂര്‍ കോവിഡ് എല്‍.ടി.സിയിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ അടിയന്തരമായി എത്തിക്കേണ്ടിയിരുന്ന ഡ്രൈവര്‍ ഇല്ലാതിരുന്നപ്പോൾ വാഹനത്തിെൻറ സാരഥ്യം ഏറ്റെടുത്ത് ജോയൻറ് ആര്.ടി.ഒ എം.ജി. മനോജ്. ഓക്സിജന്‍ വേഗത്തില്‍ എത്തിക്കാൻ ടിപ്പര്‍ സ്വയം ഓടിച്ച് പോകുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ചയാണ് അടിയന്തരമായി ഓക്സിജന്‍ എത്തിക്കണമെന്ന അറിയിപ്പ് ഓഫിസില്‍ എത്തുന്നത്. ഈ സമയം ഓക്സിജന്‍ സിലിണ്ടറുകളുടെ സുഗമമായ വിതരണത്തിന് ബീക്കണ്‍ ലൈറ്റും ജി.പി.എസും ഘടിപ്പിച്ച ടിപ്പര്‍ വാഹനം മാവേലിക്കര സബ് ആര്.ടി.ഒയുടെ അധീനതയില്‍ ഉണ്ടായിരുന്നെങ്കിലും ഡ്രൈവർ ലഭ്യമായിരുന്നില്ല.
ഡിപ്പാര്‍ട്മെൻറ് ഡ്രൈവര്‍ ആലപ്പുഴ വാര് റൂം ഡ്യൂട്ടിയിലും ആയിരുന്നു. തുടര്‍ന്ന് ജോയൻറ് ആര്.ടി.ഒ ടിപ്പര്‍ ലോറിയുമായി ഓക്സിജന്‍ ഫാക്ടറിയില്‍ എത്തുകയായിരുന്നു. അവിടെനിന്ന് ചെങ്ങന്നൂര്‍ ഐ.പി.സി പാരിഷ് ഹാളില്‍ സജ്ജമാക്കിയ സി.എഫ്.എല്‍.ടി.സിയിലേക്ക്. അവിടെ കയറ്റിയിറക്കിന് പ്രത്യേകം ജീവനക്കാര്‍ ഇല്ലാതിരുന്നതിനാൽ കോവിഡ് മാലിന്യ നിര്‍മാര്‍ജനത്തിന് ചുമതലയുണ്ടായിരുന്ന രണ്ടുപേരോടൊപ്പം ജോയൻറ് ആര്.ടി.ഒയും പൈലറ്റ് വാഹനം ഓടിച്ചെത്തിയ എ.എം.വി.ഐ ശ്യാംകുമാറും ചേര്‍ന്ന് ലോഡ് ഇറക്കുകയായിരുന്നു. ഓക്സിജെൻറ സുഗമമായ വിതരണത്തിനുള്ള വാഹന ക്രമീകരണം മോട്ടോര്‍ വാഹന വകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.