മാവേലിക്കര: അവധിദിനങ്ങളിൽ വിൽപന നടത്താൻ വൻതോതിൽ ശേഖരിച്ചുവെച്ച വിദേശമദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി. ഓണക്കാല സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് മാവേലിക്കര എക്സൈസ് സർക്കിൾ പാർട്ടിയും മാവേലിക്കര എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ണമംഗലം ഈരേഴ വടക്കുംമുറിയിൽ മണ്ണാനേത്ത് തവളക്കണ്ണൻ എന്ന കണ്ണനെ പ്രതിയാക്കി 46 കുപ്പി വിദേശമദ്യവും 390 പാക്കറ്റ് ഹാൻസുമാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. മനോജ് പിടികൂടിയത്.
എക്സൈസ് സർക്കിൾ ഓഫിസ് പ്രിവൻറിവ് ഓഫിസർ ജോഷി ജോൺ, സിവിൽ എക്സൈസ് ഓഫിസർ ബാബു ഡാനിയേൽ, ഡ്രൈവർ റിയാസ്, മാവേലിക്കര റേഞ്ചിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ബിജു, പ്രിവൻറിവ് ഓഫിസർ കൊച്ചുകോശി, സിവിൽ എക്സൈസ് ഓഫിസർ ബിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.