മാവേലിക്കര: മധ്യതിരുവിതാംകൂറിലെ പ്രധാന സർക്കാർ ആശുപത്രിയാണ് മാവേലിക്കര ജില്ല ആശുപത്രി. ചെറിയ അസുഖം ഉണ്ടായാൽേപാലും നാട്ടുകാർ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. രാജഭരണകാലത്ത് തിരുവിതാംകൂറിൽ സ്ഥാപിതമായ അഞ്ച് ധർമാശുപത്രികളിൽ ഒന്നായിരുന്ന മാവേലിക്കര ഗവ. ഹോസ്പിറ്റൽ അന്നത്തെ കൊല്ലം ഡിവിഷനിലെ മുഖ്യആശുപത്രികൂടിയായിരുന്നു. തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാളാണ് സ്വാതന്ത്ര്യത്തിനുശേഷം ആശുപത്രി പൂർണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. പിന്നീട് താലൂക്ക് ആശുപത്രിയായും 2011െൻറ തുടക്കത്തിൽ ജില്ല ആശുപത്രിയായും ഉയർത്തപ്പെട്ടു.
ജില്ല ആശുപത്രി എന്നാണ് പേരെങ്കിലും താലൂക്ക് ആശുപത്രിതലത്തിലെ ഡോക്ടർമാരുടെ തസ്തികകൾ മാത്രമേ നിലവിലുള്ളൂ. ദിവസവും ഒ.പിയിൽ എത്തുന്നത് നൂറുകണക്കിന് രോഗികളാണ്.
കോവിഡ് ആശുപത്രിയായി മാറിയതോടെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെയടക്കം കൃത്യസമയത്ത് ചികിത്സനൽകാൻ കഴിയാത്ത അവസ്ഥയാണ്. സൂപ്രണ്ടിെൻറ ചുമതല വഹിക്കുന്ന അസി. ഡയറക്ടർ ഉൾപ്പെടെ 30 ഡോക്ടർമാരാണുള്ളത്. ഇതിൽ ആറുപേരുടെ ഒഴിവ് നികത്തിയിട്ടില്ല. കീമോതെറപ്പി, അപൂർവരോഗ വിഭാഗം, ഡയാലിസിസ് വിഭാഗങ്ങൾ നിലവിലുണ്ടെങ്കിലും പ്രത്യേക ഡോക്ടർമാരില്ല. ഡ്യൂട്ടി ഡോക്ടർമാരെ ക്രമീകരിച്ചാണ് പ്രവർത്തനം. നിസ്സാര രോഗങ്ങളുമായി വരുന്നവരെപോലും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ നവീകരണ ഭാഗമായി ആശുപത്രിയിലെ ഓപറേഷന് തിയറ്റര്‍ അടച്ചതോടെ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓർത്തോ, ഒഫ്താല്‍മോളജി, ജനറല്‍ എന്നിങ്ങനെ മൂന്ന് ഓപറേഷന് തിയറ്ററാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒഫ്താല്‍മോളജി തിയറ്ററിെൻറ ആധുനീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെയാണ് അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച മറ്റു രണ്ട് തിയറ്ററുംകൂടി അടച്ചിടേണ്ടി വന്നത്.
നിസ്സാരമായ ശസ്ത്രക്രിയകള്‍ക്ക് വേണ്ടി താൽക്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയും സാരമായ രോഗങ്ങളുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടുകയുമാണ് ചെയ്യുന്നത്. എന്നാൽ, തിയറ്ററിെൻറ പണി പൂര്‍ത്തീകരിക്കാനും ശസ്ത്രക്രിയ പുനരാരംഭിക്കാനും ആവശ്യമായ നടപടി ഉണ്ടായില്ല. രണ്ട് സര്ജന്മാരുെണ്ടങ്കിലും മറ്റ് ജീവനക്കാരുടെ കുറവും അനുഭവപ്പെടുന്നു. കോവിഡ് തീർത്ത പ്രശ്നങ്ങൾ മൂലമാണ് തിയറ്ററിെൻറ പണി മുടങ്ങുന്നതെന്ന് അധികൃതർ പറയുമ്പോഴും അധികാരികളുടെ നിസ്സംഗതയാണ് പ്രശ്ന കാരണമെന്നാണ് ജനങ്ങളുടെ ആരോപണം. ശസ്ത്രക്രിയ സംവിധാനം ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്നത് സാധാരണജനത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
രോഗികളുടെ അവസ്ഥ അനുസരിച്ച് അവരെ വേഗം ഡോക്ടറുടെ അടുക്കലെത്തിക്കുന്ന ട്രയാജ് സംവിധാനം ആശുപത്രിയിൽ നടപ്പാക്കിയത് ഭാഗികം. ഗുരുതരമായി എത്തുന്ന രോഗി ഡോക്ടറെ കാണാൻ ഏറെ നേരം കാത്തുനിൽക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് ഈ പദ്ധതി നടപ്പാക്കിയത്.
കോവിഡ് ആശുപത്രിയായി മാറിയതോടെയാണ് ട്രയാജ് പൂർണമായും നടപ്പാക്കാൻ കഴിയാതെ വന്നത്. ആദ്യം വരുന്ന ആൾ ആദ്യം എന്ന സംവിധാനം മാറി രോഗത്തിെൻറ ഗുരുതരാവസ്ഥ അനുസരിച്ച് ഡോക്ടറുടെ അടുക്കലേക്ക് എത്തിക്കുന്നതായിരുന്നു പദ്ധതി. ചികിത്സതേടി എത്തുന്നവരെ പരിശീലനം ലഭിച്ച നഴ്സ് പ്രഥമ പരിശോധന നടത്തും. അവസ്ഥ ഗുരുതരമാണെന്ന് കണ്ടാൽ ചുവപ്പ് കാർഡ് നൽകുകയും ഡ്യൂട്ടിയിലുള്ള ഡോക്ടർ മറ്റു തിരക്കുകൾ മാറ്റിവെച്ച് രോഗിയെ പരിശോധിക്കും. ഗുരുതരമാകില്ല എന്നു പരിശോധനയിൽ ബോധ്യപ്പെട്ടാൽ മഞ്ഞകാർഡ് നൽകും.
ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ ഡോക്ടർ പരിശോധിച്ച് ചികിത്സ നിർദേശിക്കേണ്ട സാഹചര്യമാണെങ്കിൽ രോഗികൾക്ക് പച്ചകാർഡാണ് ലഭിക്കുക.
ജില്ലയിൽ ആദ്യമായി ബഗ്ഗി ആംബുലൻസ് തുടങ്ങിയ ആശുപത്രിയാണ് മാവേലിക്കര. ക്വാഷ്വൽറ്റിയിൽ എത്തുന്ന രോഗികളെ പരിശോധനക്ക് വിവിധ ഭാഗങ്ങളിൽ എത്തിക്കാനും വാർഡുകളിൽ എത്തിക്കാനുമാണ് ബഗ്ഗി ആംബുലൻസ് ഉപയോഗിക്കുന്നത്. മൂന്ന് രോഗികളെ ഇരുത്തിയും ഒരു രോഗിയെ കിടത്തിയും കൊണ്ടുപോകാൻ കഴിയുന്ന സംവിധാനം രോഗികൾക്ക് ആശ്വാസകരമാണ്.
മേയ് 14നായിരുന്നു സംഭവം. കോവിഡ് ബാധിച്ച് ഉമ്പർനാട് അഭിലാഷ് ഭവനത്തിൽ ലാലിയെ (56) ഗുരുതരാവസ്ഥയിൽ ജില്ല ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യു പി.പി.ഇ കിറ്റ് ധരിച്ചെത്തി രോഗിയെ പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചു.
ചികിത്സ വൈകിയെന്നാരോപിച്ച് ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായ അഭിലാഷ് ഡോക്ടറുമായി തർക്കമുണ്ടായി, മടങ്ങിപ്പോയ അഭിലാഷ് രാവിലെ തിരിച്ചെത്തി ഡോക്ടറെ കൈയേറ്റം ചെയ്തതായാണ് പരാതി. അഭിലാഷിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ദീർഘനാൾ സമരത്തിലായിരുന്നു. തുടർന്ന് പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് രാജിവെക്കുന്നതായി പ്രഖ്യാപിച്ച ഡോക്ടർ അവധിയിൽ പോയി.
ആശുപത്രിക്കായി കിഫ്ബിയിൽ 132 കോടി അനുവദിച്ച പദ്ധതിയിൽ 102 കോടിയാണ് കെട്ടിട നിർമാണത്തിനായി മാറ്റിെവച്ചിരിക്കുന്നത്. ബാക്കി തുക ഉപകരണങ്ങൾ വാങ്ങുന്നതിനും മറ്റും ചെലവഴിക്കും. പുതിയ സ്പെഷാലിറ്റി ബ്ലോക്ക് പൂർത്തിയാകുന്നതോടെ ജില്ല ആശുപത്രി ഹൈടെക് നിലവാരത്തിലേക്ക് ഉയരും.
10 ഓപറേഷൻ തിയറ്റർ, അത്യാഹിതം എന്നിവക്ക് 90 കിടക്കകൾ ഉൾപ്പെടെ 325 കിടക്കകൾ പുതിയ ബ്ലോക്കിൽ ഉണ്ടാകും. ആദ്യഘട്ടത്തിൽ പകുതിയോളം കിടക്കകളിൽ ഓക്സിജൻ ക്രമീകരണം ഉണ്ടാകും. കെട്ടിടം സമുച്ചയം 2023ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
മുൻ എം.എൽ.എ ആർ. രാജേഷിെൻറ ഫണ്ടിൽനിന്നുള്ള 1.8 കോടി ചെലവഴിച്ചു നിർമിക്കുന്ന ഐ.സി.യു യൂനിറ്റിെൻറ നിർമാണവും അവസാന ഘട്ടത്തിലാണ്. സൂപ്പർ സ്പെഷാലിറ്റി പദവിയിലേക്ക് ഉയർത്തുമ്പോഴും ഡോക്ടർമാരുടെ കുറവാണ് നേരിടുന്ന പ്രധാന വെല്ലുവിളി.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.