മാവേലിക്കര (ആലപ്പുഴ): സി.പി.എം വിമതെൻറ പിന്തുണയില്‍ മാവേലിക്കര നഗരസഭ ഭരണം യു.ഡി.എഫ് പിടിച്ചു. മൂന്നു മുന്നണികള്‍ക്കും ഒമ്പത് വീതം സീറ്റുകള്‍ ലഭിച്ച നഗരസഭയില്‍ ചെയര്മാന്, വൈസ് ചെയര്മാന് െതരഞ്ഞെടുപ്പുകളെച്ചൊല്ലി അവസാന മണിക്കൂറിലും തുടര്‍ന്ന അനിശ്ചിതത്വത്തിനാണ് വിരാമം ആയത്.
ആദ്യ മൂന്ന് വര്‍ഷം നല്‍കാമെന്ന യു.ഡി.എഫിെൻറ ധാരണ സ്വതന്ത്രനായ കെ.വി. ശ്രീകുമാര്‍ അവസാന ഘട്ടത്തില്‍ അംഗീകരിക്കുകയായിരുന്നു. ബാക്കി രണ്ട് വര്‍ഷം ആരെന്നുള്ള കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ചെയര്മാന് സ്ഥാന ആവശ്യവുമായി എത്തിയ ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ബിനു വര്‍ഗീസ് എല്‍.ഡി.എഫില്‍ തുടരാൻ തീരുമാനം എടുത്തു. വൈസ് ചെയര്പേഴ്സൻ സ്ഥാനം ആദ്യ രണ്ടര വര്‍ഷം യു.ഡി.എഫിലെ ലളിത രവീന്ദ്രനാഥിനും ബാക്കി രണ്ടര വര്‍ഷം യു.ഡി.എഫിലെ കൃഷ്ണകുമാരിക്കും നൽകാനാണ് ധാരണ.
എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പിന്തുണ തേടി സമീപിച്ചിരുന്നെങ്കിലും അഞ്ച് വര്‍ഷവും ചെയര്മാന് സ്ഥാനം നല്‍കുന്നവരെ പിന്തുണക്കുമെന്നായിരുന്നു ശ്രീകുമാറിെൻറ ആദ്യ നിലപാട്. പാര്‍ട്ടിയെ കാലുവാരിയ ആളുടെ പിന്തുണയോടെ ഭരണം വേണ്ടെന്ന് മന്ത്രി ജി. സുധാകരന് വ്യക്തമാക്കിയെങ്കിലും മാവേലിക്കരയിലെ സി.പി.എം. പ്രാദേശിക നേതൃത്വം ശ്രീകുമാറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇടതുമുന്നണിയുടെ ഭാഗമായി വിജയിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗം ബിനു വര്‍ഗീസ് രണ്ടര വര്‍ഷം ചെയര്മാന് സ്ഥാനം ആവശ്യപ്പെട്ടത് സി.പി.എം. നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.
തനിക്ക് ചെയര്മാന് സ്ഥാനം തരുന്നവരെ പിന്തുണക്കുമെന്ന് ബിനു വര്‍ഗീസ് വ്യക്തമാക്കിയിരുന്നു. ബിനു വര്‍ഗീസ് ഇടഞ്ഞതോടെ സ്വതന്ത്രനെ ഒപ്പം നിർത്താനുള്ള സി.പി.എം. നീക്കങ്ങള്‍ ഒരു ഘട്ടത്തില്‍ നിർത്തിയിരുന്നു. ആദ്യഘട്ടത്തില്‍ സ്വതന്ത്രനെ ചെയര്‍മാനാക്കി തങ്ങള്‍ ഭരിക്കുമെന്ന് ബി.ജെ.പിയും അവകാശവാദം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.