മാവേലിക്കര: നഗരസഭ കുടുംബശ്രീയും ദേശീയ ഉപജീവന മിഷനും സംയുക്തമായി നടപ്പാക്കുന്ന നഗരശ്രീ ഉത്സവിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ഭക്ഷ്യമേള, റിവോള്‍വിങ് ഫണ്ട് കാമ്പയിൻ, ലിങ്കേജ് പലിശ സംബ്സിഡി മേള, തെരുവുകച്ചവട പണമിടപാടുകള്‍ ഡിജിറ്റലാക്കുന്ന കാമ്പയിന്, ആശ്രയഗുണഭോക്താക്കള്ക്കുള്ള ഹെല്‍ത്ത് കാമ്പയിൻ, ആശ്രയ കിറ്റ് വിതരണം, ലഹരിമുക്ത കാമ്പയിൽ, സ്ത്രീ സുരക്ഷ പരിശീലനം എന്നിവ സംഘടിപ്പിച്ചു. മാവേലിക്കര മുനിസിപ്പല്‍ ചെയര്മാന് കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സൻ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അനി വർഗീസ്, ശാന്തി അജയന്, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാര്‍, കൗണ്‍സിലര്‍മാരായ എസ്. രാജേഷ്, ജയശ്രീ അജയകുമാര്‍, രാജന് മനസ്സ്, തോമസ് മാത്യു, കവിത ശ്രീജിത്, കൃഷ്ണകുമാരി, സചിത്ര അശോക്, ശ്യാമളാദേവി, വിജയമ്മ ഉണ്ണികൃഷ്ണന്, വിമല കോമളന്, സബിത അജിത്, സുജാതദേവി, ലത മുരുകന്, രേഷ്മ, പുഷ്പ സുരേഷ്, ഹെല്‍ത്ത് സൂപ്പർവൈസര്‍ എ.എസ്. പ്രമോദ്, സി.ഡി.എസ് ചെയര്പേഴ്സൻ ജി. ഗിരിജ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.