തട്ടാരമ്പലം പടുകാൽ പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം സ്കൂബ ടീം പുറത്തെടുത്തപ്പോൾ

വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം സ്‌കൂബ ടീം പുറത്തെടുത്തു

മാവേലിക്കര: പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് തട്ടാരമ്പലത്തിന് സമീപമുള്ള പുഞ്ചയിൽ നടന്ന അപകടത്തിൽ കാണാതായ വെൺമണി താഴം വല്യത്ത് രാജുവിന്‍റെ മകൻ ശ്രീഹരി(21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ എട്ടിന് ആലപ്പുഴയിൽ നിന്നെത്തിയ സ്‌കൂബ ടീം ഡൈവർമാരായ കെ.ആർ. അനിൽകുമാർ, ലോറൻസ് ഫ്രാൻസിസ്, അനീഷ്, ഉദയകുമാർ, ചെങ്ങന്നൂർ നിലയത്തിലെ സുനിൽ ശങ്കർ, മാവേലിക്കര നിലയത്തിലെ അരുൺ ജി. നാഥ്, സനിൽ കുമാർ എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബുധനാഴ്ച വൈകീട്ട്​ തട്ടാരമ്പലം പടുകാൽ പുഞ്ചയിൽ വള്ളത്തിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപെട്ടത്. ശക്തമായ കാറ്റിനെ തുടർന്ന് വള്ളം മറിയുകയും ശ്രീഹരി വെള്ളത്തിലകപ്പെട്ട് കാണാതാകുകയായിരുന്നു.

ഉടൻ തന്നെ സ്ഥലത്തെത്തിയ മാവേലിക്കര അഗ്നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫിസർ ആർ. ജയദേവന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ സി. രാജേന്ദ്രൻ നായരും സേന അംഗങ്ങളും രാത്രിയിൽ തിരച്ചിൽ നടത്തിയിരുന്നു. പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം നിർത്തിവെച്ച തിരച്ചിൽ വ്യാഴാഴ്ച രാവിലെയാണ് പുന:രാരംഭിച്ചത്. ആലപ്പുഴ ജില്ല ഫയർ ഓഫിസർ കെ.ആർ. അഭിലാഷ് തിരച്ചിലിന് നേതൃത്വം നൽകി

Tags:    
News Summary - Scuba team recovered the body of young man who went missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.