മാവേലിക്കര: പണം നഷ്ടമായ നിക്ഷേപകര്‍ ബാങ്കിെൻറ മുഖ്യ ഓഫിസിനു മുന്നില്‍ നടത്തുന്ന സമരത്തെ പുഛിക്കുന്ന ഡി.സി.സി വൈസ് പ്രസിഡൻറിെൻറ നിലപാട് നിക്ഷേപകരോടുള്ള വെല്ലുവിളിയാണെന്ന് താലൂക്ക് സഹകരണ ബാങ്ക് തഴക്കര നിക്ഷേപക കൂട്ടായ്മ വനിത പ്രതിനിധികള്‍ ആരോപിച്ചു. ബാങ്കിന് നഷ്ടപ്പെട്ട തുക കുറ്റാരോപിതരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്തത് മുന്‍ ഭരണസമിതി അംഗങ്ങളെയും രക്ഷിക്കാനാണ്.
പണം നഷ്ടപ്പെട്ടവരുടെ സമരത്തെ ശത്രുത മനോഭാവത്തോടെ കാണുന്നതാണോ കോണ്‍ഗ്രസ് നയമെന്ന് ഉന്നത നേതൃത്വം വ്യക്തമാക്കണമെന്ന് വനിത പ്രതിനിധികളായ രമ രാജന്, പ്രഭ ബാബു, ശോഭ ഹരികുമാര്‍, രഞ്ജു ജയകുമാര്‍, സന്ധ്യ വിനയന്, അംബിക വിജയന്, സ്മിത സാമുവല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ തട്ടിപ്പിനിരയായ നിക്ഷേപകരുടെ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫിസില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 15ാം ദിനത്തിലേക്ക്. 14ാം ദിന സമരം നിക്ഷേപക കൂട്ടായ്മ പ്രതിനിധി അബ്ബാസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബി. ജയകുമാര്‍ അധ്യക്ഷതവഹിച്ചു. എം. വിനയന്, വി.ജി. രവീന്ദ്രന്, രാധാകൃഷ്ണപിള്ള, തോമസ് വര്‍ഗീസ്, രാജു, ശ്രീവത്സന്‍, നൈനാന് എന്നിവര്‍ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.