രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം കൂടി -മന്ത്രി കെ. രാധാകൃഷ്ണന്‍

മാവേലിക്കര: ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് വിശക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. കേരള സ്റ്റേറ്റ് ഗവ. ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) മേഖല കൺവെന്‍ഷന്‍(കോട്ടയം-കൊല്ലം-പത്തനംതിട്ട-ആലപ്പുഴ) മാങ്കാംകുഴിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതി ദരിദ്രരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശിനാണ്. കേരളമൊഴികെ മറ്റിടങ്ങളില്‍ അസമത്വം വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കുകയാണ് ഇടത് സര്‍ക്കാര്‍. കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന നിലയിലുള്ള ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

ബി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എ. ഹക്കീം സംഘടന റിപ്പോര്‍ട്ടും, സദാനന്ദ ശങ്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, ടി. പി. ഗോപാലന്‍, ആര്‍. ഷനൂന്ദ്രന്‍, സുരേന്ദ്രന്‍പിള്ള, മഹേഷ്, ടി. യശോധരന്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി. സുരേന്ദ്രന്‍ (പ്രസി.), സദാനന്ദ ശങ്കര്‍ (സെക്ര.), ആര്‍. ഷനൂന്ദ്രന്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - The number of hungry people in the country has increased - Minister K. Radhakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.