ആലപ്പുഴ: 2020 മാർച്ച് 24ന് ശേഷം നിർത്തി വെച്ച മെമു െട്രയിൻ വീണ്ടും സർവിസ് നടത്തി. കൊല്ലം-ആലപ്പുഴ-കൊല്ലം 06014/06013ആലപ്പുഴ -എറണാകുളം -ആലപ്പുഴ 06016/06015 സർവിസുകളാണ് ആരംഭിച്ചത്. അതേസമയം ഹാർട്ട് സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഇല്ലാത്തത് ഇവിടങ്ങളിലെ യാത്രക്കാർക്ക് തിരിച്ചടിയായി. മൺട്രോതുരുത്ത്, കരുവാറ്റ, തകഴി, പുന്നപ്ര സ്റ്റേഷനുകൾ കൊല്ലത്തിനും ആലപ്പുഴക്കും ഇടയിലും തുേമ്പാളി, കലവൂർ, തിരുവിഴ, വയലാർ, എഴുപുന്ന, അരൂർ സ്റ്റേഷനുകൾ ആലപ്പുഴക്കും എറണാകുളത്തിനും ഇടയിലും ഇല്ലാതായി.
മെമു സർവിസ് ഇനി 17ന് മാത്രമാണ് തിരികെ വരൂവെന്നതിനാൽ യാത്രക്കാർക്ക് വിചാരിച്ച ഗുണം ലഭിക്കുന്നില്ലെന്ന് ആലപ്പുഴ-തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ഹൈദർ അലി പറഞ്ഞു.
17 മുതൽ സീസൺ ടിക്കറ്റ് പുനരാരംഭിക്കുമെങ്കിലും അൺ റിസർവ് െട്രയിനുകളിൽ മാത്രമായി പരിമിതപ്പെടുത്തിയത് യാത്രക്കാരോടുള്ള റെയിൽവേയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
റെയിൽവേ ജീവനക്കാരില്ലാത്ത ഹാൾട്ട് സ്റ്റേഷനുകളിൽ സാങ്കേതിക വൈഷമ്യങ്ങൾ മൂലം മെമു െട്രയിനുള്ള സ്റ്റോപ്പ് നിർത്തലാക്കിയത് താൽക്കാലിക നടപടി മാത്രമാണെന്ന് എറണാകുളം ഏരിയ മാനേജർ നിഥിൻ നോർബർട്ട് വ്യക്തമാക്കി. പുനരാരംഭിച്ച സർവിസ് വരും ദിവസങ്ങളിൽ പഴയതുപോലെ എല്ലാ ദിവസവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.