അമ്പലപ്പുഴ: നീറ്റ് യു.ജി പരീക്ഷക്ക് സെന്റർ മാറിയെത്തിയ വിദ്യാർഥിനിയെ യഥാസ്ഥലത്തെത്തിച്ച് പരീക്ഷയെഴുതാൻ പൊലീസ് സഹായം. മാന്നാർ സ്വദേശിനി ഹൃദ്ദികക്ക് പുന്നപ്ര പൊലീസാണ് രക്ഷകരായത്.മുഹമ്മയിലെ കെ.ഇ കാർമൽ അക്കാദമിയിലാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്.
സഹോദരനൊപ്പം ബൈക്കിൽ വന്ന ഹൃദ്ദിക, പരീക്ഷ സെന്റർ തെറ്റി പുന്നപ്രയിലെ കാർമൽ എൻജിനീയറിങ് കോളജിലാണ് എത്തിയത്. ക്ലാസ് മുറിയിൽ കയറി പരിശോധനകൾക്ക് വിധേയയായപ്പോഴാണ് സെന്റർ മാറിയ വിവരം ബന്ധപ്പെട്ടവർ അറിയിച്ചത്. ഈ സമയം സഹോദരൻ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതോടെ ഹൃദ്ദിക ആശങ്കയിലായി.
വിവരം പുന്നപ്ര എസ്.ഐ കെ. രാകേഷിനെ അറിയിച്ചതിനെ തുടർന്ന് മുഹമ്മയിലെ പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട് വിവരം കൈമാറി. അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായർ, പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ് എന്നിവരുടെ നിർദേശാനുസരണം എസ്.ഐയും ഗ്രേഡ് എസ്.ഐ സുരേഷ് കുമാറും ചേർന്ന് 1.35 ഓടെ ഹൃദ്ദികയുമായി പാഞ്ഞ പൊലീസ് ജീപ്പ് രണ്ട് മണിക്ക് മുമ്പായി മുഹമ്മയിലെ സെന്ററിലെത്തിച്ചതോടെയാണ് ഹൃദ്ദികക്ക് പരീക്ഷ എഴുതാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.