അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കോടികൾ ചെലവഴിച്ച് നിർമാണ പ്രവർത്തനം നടക്കുമ്പോഴും അവശ്യ മരുന്നുകൾ ഇല്ലാതെ രോഗികൾ നെട്ടോട്ടത്തിൽ.തിങ്കളാഴ്ച വയറിളക്കം ബാധിച്ച കുട്ടികളുമായി ആശുപത്രിയിലെത്തിയ കരൂർ സ്വദേശിക്ക് ഫാർമസിയിൽനിന്ന് ഒ.ആർ.എസ് മാത്രമാണ് ലഭിച്ചത്. കുറിച്ചു നൽകിയ മരുന്നുകൾ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് വാങ്ങിയത്. മഴക്കാല രോഗങ്ങൾ പടരുമ്പോഴാണ് മെഡിക്കൽ കോളജിലെ ഈ അവസ്ഥ.
രോഗികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ചികിത്സക്കുമായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കോടികളാണ് ചെലവഴിക്കുന്നത്. കുറേ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായി. ചിലതിന്റെ നിർമാണം പുരോഗമിക്കുകയാണ്. എന്നാൽ, ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അവശ്യമരുന്നുകൾ ഇപ്പോഴും ലഭ്യമല്ല. കുറേ മാസങ്ങളായി ആശുപത്രിയിൽനിന്ന് അവശ്യമരുന്നുകൾ ലഭിക്കാത്ത സ്ഥിതിയാണ്.
സാധാരണ രോഗികളുടെ ദുരിതത്തിന് പരിഹാരം കാണാൻ അവശ്യമരുന്നുകൾ ലഭ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. വർഷങ്ങൾക്കുശേഷം ആശുപത്രി വികസന സമിതി കൂടിയെങ്കിലും ആശുപത്രിയിൽ മരുന്നില്ലാത്തത് ചർച്ച ചെയ്യാനോ ഇതിന് പരിഹാരം കാണാനോ ജനപ്രതിനിധികളോ ആശുപത്രി അധികൃതരോ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.