ആലപ്പുഴ: ജനാധിപത്യം ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കണമെന്ന് മന്ത്രി പി. പ്രസാദ്. ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ഇച്ഛയെ പ്രതിഫലിപ്പിക്കുക എന്നതില്‍ ഭരണകൂടത്തിനും ഉത്തരവാദിത്തമുണ്ട്. സ്വാതന്ത്ര്യം എല്ലാ അർഥത്തിലും ജനങ്ങള്‍ക്ക് ആസ്വദിക്കാനാകണം. എന്നാല്‍, ഇതിനെല്ലാം വിരുദ്ധമായ ചില കാഴ്ചകള്‍ കണ്മുന്നില് സംഭവിക്കുന്നു. എല്ലാവരും മനുഷ്യരാണ് എന്ന ചിന്തയാണ് സമുന്നതം. അതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ മഹനീയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ ജില്ല കലക്ടര്‍ ഹരിത വി. കുമാറും ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണും ചേര്‍ന്ന് സ്വീകരിച്ചു. എ.എം. ആരിഫ് എം.പി, എം.എല്‍.എമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്, നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ, വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന് തുടങ്ങിയവർ പങ്കെടുത്തു. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ എം. അജയമോഹനായിരുന്നു പരേഡ് കമാൻഡര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.