പൂച്ചാക്കൽ: വളരെ കൊട്ടിഗ്ഘോഷിച്ച് പെരുമ്പളം ദ്വീപുകാർക്ക് പുറത്തിറക്കിയ കറ്റാമറൈനും ഓട്ടം നിലച്ചു. ഓട്ടത്തിനിെട െപ്രാപ്പല്ലർ ഊരിപ്പോയി നേരേത്ത കേടായിരുന്നു. ഇപ്പോൾ വീണ്ടും തകരാറിലാണ്. മാർക്കറ്റ് ജെട്ടിയിൽനിന്ന് കെട്ടി വലിച്ച് പാണാവള്ളി സ്റ്റേഷനിൽ കൊണ്ടിട്ടിരിക്കുകയാണ്. ലക്ഷ്യ, വേഗ എന്നിവക്ക് ശേഷം വളരെ പ്രതീക്ഷയോടെയാണ് ജലഗതാഗത വകുപ്പ് കറ്റാമറൈൻ പുറത്തിറക്കിയത്. ലക്ഷ്യബോട്ട് സർവിസ് നിലച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. അതിവേഗ ബോട്ടായ വേഗ 120 കോവിഡിനുശേഷം ഓടിയിട്ടില്ല.
ഡ്രൈഡോക്കിന് എറണാകുളത്തേക്ക് കൊണ്ടുപോയിരിക്കുകയാണെന്നാണ് പറയുന്നത്. ലക്ഷ്യക്കും വേഗക്കും ശേഷം കറ്റാമറൈനും ആ ഗതിതന്നെയാകുമോ എന്ന ആശങ്കയിലാണ് ദ്വീപുകാർ.
ഇതൊക്കെ ഇങ്ങനെയാകുമ്പോഴും പുതിയ പരീക്ഷണത്തിന് തയാറെടുക്കുകയാണ് ജലഗതാഗത വകുപ്പ്. കോടികൾ െചലവഴിച്ച് സോളാർ ബോട്ടിന് ശ്രമം നടത്തുകയാണ് ഇപ്പോൾ. സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നതോടെ കൂടുതൽ ലാഭകരമാകുമെന്ന പ്രതീക്ഷയിലാണ് ഈ പരീക്ഷണം. പേക്ഷ ഓരോ പുതിയ ബോട്ട് ഇറക്കുമ്പോഴും കോടികളുടെ നഷ്ടത്തിെൻറ കണക്കാണുണ്ടാകുന്നത്.
കറ്റാമറൈൻ ഓടിത്തുടങ്ങിയത് മുതൽ അതിെൻറ നിർമാണ ന്യൂനതകൾ പുറത്തുവന്നുകൊണ്ടിരുന്നു.എല്ലാ ബോട്ടിൽനിന്നും വ്യത്യസ്തമായി കറ്റാമറൈനിൽ ശൗചാലയം മുൻ ഭാഗത്താണ്. ഇത് സ്ത്രീയാത്രക്കാർക്ക് തടസ്സമാണ്. ബോട്ടിലെ വാട്ടർ ടാങ്കിൽ വെള്ളം നിറക്കാനുള്ള സംവിധാനമില്ലാത്തതും നിർമാണ ന്യൂനതായി കണക്കാക്കുന്നു. ആവശ്യത്തിന് സെർച്ച് ലൈറ്റില്ലാത്തത് രാത്രി യാത്ര ദുഷ്കരമാക്കുന്നുണ്ട്. ഗാരൻറി പീരിയഡിൽതന്നെ ഇതെല്ലാം കണ്ടത്തി പരിഹരിക്കാത്തത് അധികൃതരുടെ നിസ്സംഗത കൊണ്ടാണെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.