പൂച്ചാക്കൽ: വീട് കുത്തിത്തുറന്ന് 14 പവൻ മോഷ്ടിച്ച കേസിൽ സഹോദരപുത്രൻ അറസ്റ്റിൽ. തൃച്ചാറ്റുകുളം കൊഴുവതറ വീട്ടിൽ ജോബിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാണാവള്ളി സ്വദേശിയായ മാത്യു ജോസഫിെൻറ വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച കേസിലാണ് സഹോദരപുത്രൻ പിടിയിലായത്. കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. രാത്രി 11നാണ് പ്രതിയും കൂട്ടുകാരനും കൂടി സ്വർണം മോഷ്ടിച്ചത്.
സംഭവദിവസം ഗൃഹനാഥനും ഭാര്യയും എറണാകുളത്തുള്ള മകളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. ഇക്കാര്യം മനസ്സിലാക്കിയ ജോബിൻ സുഹൃത്തുമായി ബൈക്കിൽ എത്തിയാണ് മോഷണം നടത്തിയത്. മോഷണശേഷം വൈക്കത്തേക്ക് കടന്ന ഇവർ വൈക്കത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മോഷണ മുതൽ പണയംവെച്ചു. വൈക്കം, കോട്ടയം, മറയൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ച ജോബിനെ തൊമ്മൻകുത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സുഹൃത്തിനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പൂച്ചാക്കൽ എസ്.എച്ച്.ഒ എം. അജയ് മോഹനൻ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ സി.പി ബഷീർ, ഗോപാലകൃഷ്ണൻ, എ.എസ്.എ സുനിൽ രാജൻ, സിവിൽ ഓഫിസർമാരായ ശരവണൻ, നിസാർ, സജി, തോമസ്, അനന്തകൃഷ്ണൻ, സിനോ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.