ആലപ്പുഴ: ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ട് മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടക്കുന്ന 'സാന്ത്വനസ്പർശം' പരാതിപരിഹാര അദാലതിന് ജില്ലയില്‍ തുടക്കം. അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ക്കായി ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ സ്കൂളിലാണ് ആദ്യദിനം അദാലത്ത് നടന്നത്. മന്ത്രിമാരായ ജി. സുധാകരൻ, ഡോ. ടി.എം. തോമസ് െഎസക്, പി. തിലോത്തമൻ എന്നിവർ പരാതികൾ പരിശോധിച്ചാണ് തീർപ്പാക്കുന്നത്.
കോവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടി ക്രമീകരിച്ചിരുന്നതെങ്കിലും ആൾതിരക്കിൽ അതെല്ലാം അവഗണിക്കപ്പെട്ടു. വാഹനത്തിരക്ക് ഒഴിവാക്കാൻ വിവിധയിടങ്ങളിൽ പൊലീസിനെ വിന്യസിച്ച് ഗതാഗതം നിയന്ത്രിച്ചു. എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് 1703 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് 503 കോടിയാണ് ചെലവഴിച്ചത്. സംസ്ഥാനത്ത് സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ പൂര്‍ത്തിയാകുമ്പോള്‍ അത് 2000 കോടിയായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഓൺലൈനായി 9466 അപേക്ഷയാണ് ലഭിച്ചത്. ഇതിനൊപ്പം നേരിട്ട് ഹാജരാകുന്നവരുടെ അപേക്ഷയും പരിഗണിക്കുന്നുണ്ട്. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലായി മാത്രം ഓൺലൈനായി 3166 അപേക്ഷ ലഭിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ പരാതികളുടെ പരിശോധന നടത്തിയാണ് ധനസഹായം അനുവദിക്കുന്നത്.
25,000 രൂപ വരെയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള പണം അനുവദിക്കാൻ മന്ത്രിമാർക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. അതിനുമുകളിൽ ധനസഹായം കിട്ടേണ്ട അപേക്ഷകൾ ശിപാർശ നടത്തി സെക്രേട്ടറിയറ്റിലേക്ക് അയച്ച് വേഗത്തിൽ തീരുമാനമെടുക്കും. സി.എം.ഡി.ആര്.എഫ് അപേക്ഷകള്‍ പരിശോധിച്ചശേഷം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പരിഗണിച്ചു.
ചൊവ്വാഴ്ച കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളുടെ പരാതിപരിഹാര അദാലത് രാവിലെ 10ന് എടത്വ സെൻറ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍, ആലപ്പുഴ നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്കുമാര്‍ സിന്‍ഹ, അഡിഷനല്‍ ജില്ല മജിസ്ട്രേറ്റ് അലക്സ് ജോസഫ്, അമ്പലപ്പുഴ തഹസില്‍ദാര്‍ പ്രീത പ്രതാപന്, ചേര്‍ത്തല തഹസില്‍ദാര്‍ ആര്. ഉഷ, വിവിധ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആംബുലന്‍സ് സംവിധാനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.