‘അ​ക്ഷ​ര​തൊ​പ്പി’... ഇന്ന്​ വി​ദ്യാ​ല​യ​ത്തിലെത്തുന്ന കുരുന്നുകളെ

അ​ണി​യിക്കാൻ തൊ​പ്പി​ക​ൾ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ർ മ​നു പു​ന്ന​പ്ര

‘എല്ലാം സെറ്റ്​; ദേ സ്കൂൾ...

ആ​ല​പ്പു​ഴ: അ​വ​ധി​ക്കാ​ല​ത്തി​ന്​ വി​ട ന​ൽ​കി വി​ദ്യാ​ല​യ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച തു​റ​ക്കും. അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്​ എ​ത്തു​ന്ന ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കാ​ൻ ക്ലാ​സ്​ മു​റി​ക​ള​ട​ക്കം എ​ല്ലാം സെ​റ്റാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി കു​ട്ടി​ക​ൾ എ​ത്തി​യാ​ൽ മാ​ത്രം മ​തി. ബു​ധ​നാ​ഴ്ച മി​ക്ക സ്കു​ളു​ക​ളി​ലെ​യും കു​രു​ന്നു​ക​ളെ​ത്തു​ന്ന ക്ലാ​സ്​ മു​റി​ക​ൾ വ​ർ​ണ​ബ​ലൂ​ണു​ക​ളാ​ലും തോ​ര​ണ​ങ്ങ​ളാ​ലും അ​ല​ങ്ക​രി​ക്കു​ന്ന ജോ​ലി​ക​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

ജി​ല്ല-​ഉ​പ​ജി​ല്ല-​സ്കൂ​ൾ ത​ല​ത്തി​ലും ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ന്നെ ‘പ്ര​വേ​ശ​നോ​ത്സ​വം’ ആ​ഘോ​ഷ​മാ​ക്കും. ചി​ല സ്കൂ​ളു​ക​ളു​ടെ ചു​വ​രു​ക​ളി​ൽ ആ​ന​യും കു​തി​ര​യും സിം​ഹ​വും അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ൾ ഇ​ടം​പി​ടി​ച്ച​പ്പോ​ൾ മ​റ്റി​ട​ങ്ങ​ളി​​ൽ വി​വി​ധ​വ​ർ​ണ​ങ്ങ​ളി​ലെ പൂ​ക്ക​ളാ​ണ്​ നി​റ​ഞ്ഞ​ത്.

ചേ​ർ​ത്ത​ല ചാ​ര​മം​ഗ​ലം ഗ​വ. ഡി.​വി എ​ച്ച്.​എ​സ്.​എ​സിലാണ്​ ജി​ല്ല​ത​ല പ്ര​വേ​ശ​നോ​ത്സ​വം. രാ​വി​ലെ 9.30ന്​ ​മ​ന്ത്രി പി. ​പ്ര​സാ​ദ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി.​പി. ചി​ത്ത​ര​ഞ്​​ജ​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ.​എം. ആ​രി​ഫ്​ എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണോ​ദ്​​ഘാ​ട​നം ജി​ല്ല ക​ല​ക്ട​ർ ഹ​രി​ത വി.​കു​മാ​ർ നി​ർ​വ​ഹി​ക്കും.

ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​​ജേ​ശ്വ​രി സ്വാ​ഗ​ത​വും സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക എ​ൻ.​കെ. ഭാ​ർ​ഗ​വി ന​ന്ദി​യും പ​റ​യും. വൃ​ക്ഷ​ത്തൈ ന​ൽ​കി​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ൽ ന​വാ​ഗ​ത​രെ വ​ര​വേ​ൽ​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത​ഗാ​ന​വും നൃ​ത്താ​വി​ഷ്കാ​ര​വു​മു​ണ്ടാ​കും. സം​ഘാ​ട​ന​ചു​മ​ത​ല സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ആ​ല​പ്പു​ഴ​ക്കാ​ണ്. ഇ​തി​നൊ​പ്പം ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മൂ​ന്നാം​ഘ​ട്ട ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​നും തു​ട​ക്ക​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന്​ ആ​ല​പ്പു​ഴ എ​സ്.​ഡി.​വി ബോ​യ്​​സ്​ ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ഗ്യാ​ല​റി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ഉ​പ​ജി​ല്ലാ സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം നീ​ർ​ക്കു​ന്നം എ​സ്.​ഡി.​വി യു.​പി സ്കൂ​ളി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​എ​ച്ച്. സ​ലാം എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ഹാ​രി​സ് നി​ർ​വ്വ​ഹി​ക്കും

ആ​ല​പ്പു​ഴ: ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ എ​ൽ.​പി സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 8.45 ന് ​എ.​എം ആ​രി​ഫ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ എ.​എം ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. മ​നോ​ജ് പു​ന്ന​പ്ര പ​ഠ​ന ക​ള​രി​ക്ക് നേ​തൃ​ത്വം ന​ൽ​കും. വെ​ള്ളി രാ​വി​ലെ ഒ​മ്പ​തി​ന്​ ന​ട​ക്കു​ന്ന യു.​പി വി​ഭാ​ഗം, കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ ഡി​വി​ഷ​ൻ പ്ര​വേ​ശ​നോ​ത്സ​വ ഉ​ദ്ഘാ​ട​ന​വും എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച ലാ​പ് ടോ​പ്പു​ക​ളു​ടെ സ​മ​ർ​പ്പ​ണ​വും എ​ച്ച്. സ​ലാം എം.​എ​ൽ.​എ നി​ർ​വ്വ​ഹി​ക്കും. ഹ​രി​കു​മാ​ർ ക​ണി​ച്ചു​കു​ള​ങ്ങ​ര കു​ട്ടി​ക​ളോ​ട് സം​വ​ദി​ക്കും. ല​ജ്ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ ശം​സു​ദ്ദീ​ൻ, ട്ര​ഷ​റ​ർ എ​സ്.​എം ശ​രീ​ഫ്, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി​മി ഷാ​ഫി ഖാ​ൻ, സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റ് അ​ൻ​സി​ൽ റ​ഷീ​ദ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്റ് റാ​ബി​യ ബീ​ഗം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ഷ്റ​ഫ് കു​ഞ്ഞാ​ശാ​ൻ, ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​സീ​ന തുടങ്ങിയവ​ർ സം​സാ​രി​ക്കും.

Tags:    
News Summary - school reopening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.