ആലപ്പുഴ: ഒമ്പതാം ക്ലാസുകാരനായ ആലപ്പുഴക്കാരൻ വരച്ച ജോൺ മാർസ്റ്റൺ എന്ന കഥാപാത്രത്തിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കഥാപാത്രത്തെ അവതരിപ്പിച്ച അമേരിക്കൻ അഭിനേതാവ് റോബ് വിയഥോഫ്.
ആലപ്പുഴ പഴവങ്ങാടി കാർമൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർഥി അബ്ദുൽ ഹാദി ഷജീർ വരച്ച ജോൺ മാർസ്റ്റണിന്റെ ചിത്രമാണ് റോബ് വിയഥോഫ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.
വിഡിയോ ഗെയിം ആയ ‘റെഡ് ഡെഡ് റിഡംപ്ഷൻ’ സീരീസിലെ മുഖ്യകഥാപാത്രമായ ജോൺ മാർസ്റ്റണിന്റെ ശബ്ദവും മോഷൻ ക്യാപ്ചറും നൽകി ഗെയിമിങ് ലോകത്ത് പ്രശസ്തനായ ആളാണ് റോബ് വിയഥോഫ്. ഇന്ത്യയിലുൾപ്പെടെ ലോകത്താകമാനം ആരാധകരുള്ള താരം 2001ൽ സിനിമ ലോകത്തേക്ക് കടന്നുവെങ്കിലും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം 2010ൽ പുറത്തിറങ്ങിയ ‘റെഡ് ഡെഡ് റിഡംപ്ഷൻ’ ആയിരുന്നു.
ഈ സീരിസിലെ മുഖ്യ വേഷമണിത്ത റോബ് വിയഥോഫ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചിത്രം ഹാദി വരച്ച് ഇദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ അയച്ച് കൊടുക്കുകയായിരുന്നു.
29നാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പുതുവർഷാഘോഷത്തിനിടെ ലഭിച്ച വലിയ അംഗീകാരമായാണ് ഹാദി അതിനെ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.