ആലപ്പുഴ: ഡിപ്ലോമാറ്റിക് ബാഗ് എന്നെഴുതിയ ട്രാവലർ ബാഗുമായി സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് നടന്നടുക്കുന്ന ജുബ്ബാധാരിയെ കണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അമ്പരന്നു. മോഹൻലാലിെൻറ ഹിറ്റ് ചിത്രമായ സാഗർ ഏലിയാസ് ജാക്കിയിലെ നായകനെ പോലെ കടന്നുവന്നയാളെ അവർ കയ്യോടെ പിടികൂടി.
താനൊരു കള്ളനോ കള്ളക്കടത്തുകാരനോ അല്ലെന്നും പ്രതിഷേധമാണ് തെൻറ ലക്ഷ്യമെന്നും വിളിച്ച് കൂകിയ ആളുടെ പേര് സഞ്ജീവ് ഗോപാലകൃഷ്ണൻ. പി.സി. ജോർജിെൻറ പാർട്ടിയുടെ യുവജനവിഭാഗം നേതാവും ആർട്ട് ഒാഫ്ലിവിങ്ങ്-യോഗ പരിശീലകനുമാണ്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾ സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സാഹചര്യത്തൽ മുഖ്യമന്ത്രിക്ക് നൽകാനുള്ള നിവേദനം കലക്ടർക്ക് കൈമാറുകയായിരുന്നു ലക്ഷ്യം. അതിന് കൊഴുപ്പ് കിട്ടാനാണ് സ്വർണ വർണത്തിലുള്ള പെട്ടിയൊരുക്കിയത്.
സിവിൽ സ്റ്റേഷൻ ഗേറ്റിന് പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിച്ച സഞ്ജീവ് തെൻറ പെട്ടി തുറന്നതോടെ കൗതുകം ഇരട്ടിച്ചു. അതിനകത്ത് മുഴുവൻ ‘സ്വർണ ബിസ്ക്കറ്റു’കളായിരുന്നു. മാധ്യമപ്രവർത്തകർ ഈ രംഗം കാമറയിൽ പകർത്തിയതോടെ തെൻറ കത്തിെൻറ കോപ്പി എല്ലാവർക്കും കൈമാറി അദ്ദേഹം കാറിൽ കയറി യാത്രയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.