ചാരുംമൂട്: കരിമുളയ്ക്കലിൽ നാടൻപാട്ടിനിടെ യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കറ്റാനം വെട്ടിക്കോട് ചെറുവള്ളി തറയിൽ ഉധീഷ് കുമാർ (ഉണ്ണി -43), കറ്റാനം വെട്ടിക്കോട് സേക്രഡ് ഹാർട്ട് ലോഡ്ജ് വീട്ടിൽ അനിൽ (38) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ചുനക്കര കരമുളയ്ക്കൽ പ്രശാന്ത് ഭവനത്തിൽ പ്രശാന്തി (37) നാണ് മർദനമേറ്റത്. 14 ന് രാത്രി കുഴിവിള ഭാഗത്ത് നാടൻപാട്ട് നടക്കുന്നതിനിടെ പ്രതികളായ ഉധീഷും അനിലും തമ്മിൽ തർക്കമുണ്ടായി. ഇരുവരും മദ്യലഹരിയായിരുന്നു. ഇവരെ പിടിച്ചു മാറ്റാനാണ് പ്രശാന്ത് എത്തിയത്. ഇതിനിടെ ഇരുവരും ചേർന്ന് പ്രശാന്തിനെതിരെ തിരിയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിലും നെഞ്ചത്തും മാരകമായി മുറിവേറ്റ പ്രശാന്തിന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ നൽകി. കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ കറ്റാനം, ചാരുംമൂട് എന്നിവിടങ്ങളിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.