പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കിപ്പണിത ഫസ്റ്റ് ലൈൻ കോവിഡ് ചികിത്സ കേന്ദ്രം ഒരാളെപ്പോലും ചികിത്സക്കാതെ പൊളിച്ചുനീക്കുന്നു. കോവിഡ് ബാധിതർ തൈക്കാട്ടുശ്ശേരിയിലും സമീപ പഞ്ചായത്തുകളിലുമായി പതിനായിരങ്ങൾ ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രത്തെ പഞ്ചായത്തും സർക്കാറും നോക്കുകുത്തിയാക്കി മാറ്റി.
കോവിഡ് പ്രതിരോധത്തിന് വേഗം കൂട്ടാൻ സംസ്ഥാന സർക്കാർ നിർദേശപ്രകാരം ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററാണ് ഇപ്പോൾ പൊളിച്ചുനീക്കാൻ കലക്ടർ നിർദേശം നൽകിയത്.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ കോവിഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് പകരമാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലേക്ക് മാറ്റണമെന്ന തീരുമാനത്തിലാണ് ഇത്തരം കേന്ദ്രങ്ങൾ ആരംഭിച്ചത്. 50 കിടക്കയുള്ള സൗകര്യമാണ് തൈക്കാട്ടുശ്ശേരിയിലെ സി.എഫ്.എൽ.ടി.സിയിൽ ഉള്ളത്.
കോവിഡ് പ്രതിരോധത്തിനായി സർക്കാർ പഞ്ചായത്തിന് നൽകിയ മൂന്നു ലക്ഷം രൂപയും പഞ്ചായത്തിെൻറ ഫണ്ടിൽനിന്നുള്ള നാലു ലക്ഷവും വിനിയോഗിച്ചാണ് സി.എഫ്.എൽ.ടി.സി പണിതത്. അതിൽ ബയോ ടോയ്ലെറ്റ് നിർമാണത്തിനും ടാക്സി സാധനങ്ങൾ, ലൈറ്റ്, ഫാൻ വാടക ഇനത്തിലും പി.വി.സി സീലിങ്ങിനും മരുന്ന് വാങ്ങുന്നതിന് ഉൾപ്പെടെ ഏകദേശം ഏഴു ലക്ഷം രൂപയാണ് വെറുതെ പാഴാക്കിയത്.
കോവിഡിെൻറ മറവിലെ സർക്കാർ ധൂർത്തിെൻറ മറ്റൊരു പേരായി സി.എഫ്.എൽ.ടി.സി ചികിത്സാ കേന്ദ്രം മാറിയെന്ന് ബി.ജെ.പി തൈക്കാട്ടുശ്ശേരി കമ്മിറ്റി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.