അരൂർ: ആശ പ്രവർത്തകയെ ബി.ജെ.പി നേതാവ് ഫോണിലൂടെ അസഭ്യം പറഞ്ഞതായി പരാതി. വല്ലേത്തോട് പി.എച്ച്.സിയിലെ ആശ പ്രവർത്തക പുത്തൻപുര നികർത്തിൽ ഷൈലജ പൊന്നപ്പനാണ് പരാതിക്കാരി. ആശ വർക്കേഴ്സ് യൂനിയൻ ഏരിയ വൈസ് പ്രസിഡൻറാണിവർ.
ബുധനാഴ്ചയാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. ആദ്യം ബി.ജെ.പി പ്രവർത്തകെയന്ന് സ്വയം പരിചയപ്പെടുത്തിയ വനിത ഷൈലജയോട് ക്വാറൻറീനിൽ ഇരിക്കുന്ന കുടുംബത്തിന് പൾസ് ഓക്സിമീറ്റർ ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റിവായവർക്ക് മാത്രമേ കൈവശമുള്ളൂവെന്ന കാര്യം അറിയിച്ചതിനെത്തുടർന്ന് ബി.ജെ.പി പ്രവർത്തക ഫോൺ കട്ട് ചെയ്തു. അൽപസമയത്തിനുശേഷം പാർട്ടി മേഖല സെക്രട്ടറിയെന്ന് പരിചയപ്പെടുത്തി ലൈജു എന്നയാൾ വിളിച്ചു. പൾസ് ഓക്സിമീറ്റർ വീണ്ടും ആവശ്യപ്പെട്ടു. നിലവിലെ ലഭ്യതക്കുറവ് കുറവ് മൂലമാണ് തരാൻ കഴിയാത്തതെന്ന വസ്തുത പറഞ്ഞു.
എന്നാൽ, ഇത് അംഗീകരിക്കാതെ പ്രകോപിതനായ ലൈജു കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.നടപടി ആവശ്യപ്പെട്ട് ഷൈലജ കുത്തിയതോട് പൊലീസിൽ പരാതി നൽകി. കുറ്റക്കാരനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആശ വർക്കേഴ്സ് യൂനിയൻ(സി.ഐ.ടി.യു) ഏരിയ സെക്രട്ടറി ഷൈലജ രമേശൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.