മുഹമ്മ: വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിന് സമീപം കാറ്റിലും കോളിലും രണ്ട് മത്സ്യബന്ധന വള്ളങ്ങൾ മുങ്ങി. ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിെൻറ യാത്രാബോട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തി. മുഹമ്മ സ്വദേശികളായ രാജു (58), പ്രകാശൻ (58), രജിമോൻ (46), വിനീഷ് (43), മനോജ് (40), അനിമോൻ (42) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
ഒരു വള്ളം തലകീഴായി മറിഞ്ഞു. മറ്റൊരു വള്ളം തുഴയാനാകാത്ത സ്ഥിതിയിലുമായിരുന്നു. കുമരകത്തുനിന്ന് മുഹമ്മയിലേക്ക് വരുകയായിരുന്ന എസ് 52 എന്ന ബോട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കായലിൽ വള്ളത്തിലും മരക്കുറ്റിയിലും പിടിച്ചുകിടന്ന മത്സ്യത്തൊഴിലാളികളെ ജീവനക്കാർ ബോട്ടിൽ കയറ്റി കരക്കെത്തിച്ചു. ഇതിനിടെ, അടുത്ത വള്ളവും മുങ്ങിയിരുന്നു. ബോട്ട് ജീവനക്കാരായ സി.എൻ. ഓമനക്കുട്ടൻ, ബി.റൂബി, എസ്.സിന്ധു, പി.എസ്. റോയി, സുരേഷ് പൊന്നപ്പൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
തുടർച്ചയായ രണ്ടാംദിവസമാണ് വേമ്പനാട്ട് കായലിൽ വള്ളം മുങ്ങുന്നത്. ബുധനാഴ്ച കുമരകം കൊഞ്ചുമട ഭാഗത്തും മത്സ്യ ബന്ധന വള്ളം മുങ്ങിയിരുന്നു. ആറ് മത്സ്യത്തൊഴിലാളികളെ യാത്രാബോട്ടിലെ ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.