രാ​ഹു​ൽ

കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജ​യി​ലി​ൽ അ​ട​ച്ചു

ആ​ല​പ്പു​ഴ: 11ൽ​അ​ധി​കം ക്രി​മി​ന​ൽ​കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ പു​ൽ​പാ​റ കോ​ള​നി​യി​ൽ ച​ന്തു എ​ന്നു​വി​ളി​ക്കു​ന്ന രാ​ഹു​ലി​നെ​യാ​ണ്​ (24) പ​ട്ട​ണ​ക്കാ​ട്​ പൊ​ലീ​സ്​ കാ​പ്പ​ചു​മ​ത്തി അ​റ​സ്റ്റ്​ ചെ​യ്ത​ത്​ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ച​ത്.

ദേ​ഹോ​പ​ദ്ര​വം, അ​ക്ര​മം, അ​ടി​പി​ടി, വ​ധ​ശ്ര​മം, എ​ൻ.​ഡി.​പി.​എ​സ്​ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​തോ​ടെ ജി​ല്ല ക​ല​ക്ട​റി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. തൃ​ശൂ​ർ വീ​യ്യൂ​ർ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കേ​സു​മു​ണ്ട്. ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ജി. ​ജ​യ്ദേ​വ് പ​റ​ഞ്ഞു.

Tags:    
News Summary - youth send to jail after charging kaappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.