കടപുഴകി വീണത് നൂറുവർഷം പഴക്കമുള്ള ആൽമരം

വൈപ്പിൻ: വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിൽ വൈപ്പിൻ സബ് രജിസ്ട്രാർ ഓഫിസിന് സമീപം കടപുഴകി വീണ കുറ്റൻ ആൽമരം മുറിച്ചുമാറ്റി. വൈപ്പിൻ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ സി.ടി. ഓമനക്കുട്ടൻ, എ.കെ. സലീം, പി.ബി. നിമേഷ്, പി.എസ്. അക്ഷയ്, ബി. ബൈജു, എം. വിപിൻ, പി.സി. ലക്ഷ്മണൻ പിള്ള, മോഹൻദാസ് എന്നിവർ ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. മരം വൈദ്യുതി ലൈനിലേക്ക് വീണതിനാൽ പോസ്റ്റ്​​ പൂർണമായും ഒടിഞ്ഞിരുന്നു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി പുതിയ പോസ്റ്റിട്ടാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. സമീപത്തെ മൂന്ന് കടകൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചു. നെറ്റ് വർക്ക് കേബിളുകൾ തകരാറിലായതിനാൽ തൊട്ടടുത്ത ധനലക്ഷ്മി ബാങ്കിന്‍റെ എ.ടി.എം പ്രവർത്തനരഹിതമാണ്. ആൽമരത്തിന് ഏകദേശം 100 വർഷത്തെ പഴക്കമുണ്ട്. ആൽമരത്തിന്‍റെ അപകടാവസ്ഥയെക്കുറിച്ച് അധികൃതരെ നിരന്തരം അറിയിച്ചിരുന്നതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു. Almaram1 പള്ളത്താംകുളങ്ങര ധനലക്ഷ്മി ബാങ്കിന് മുന്‍വശം പുലര്‍ച്ച കൂറ്റന്‍ ആല്‍മരം കടപുഴകിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-02 06:19 GMT