കളമശേരി: അപകട ഭീഷണിയായി റോഡുകളിലെ അനധികൃത കേബിളുകൾ നീക്കണമെന്ന നഗരസഭ നിർദേശം മാസങ്ങൾ പിന്നിട്ടിട്ടും കളമശ്ശേരിയിൽ നടപ്പായില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് നഗരസഭ പ്രദേശങ്ങളിൽ അപകടകരമാം വിധം സ്ഥാപിച്ച കേബിളുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉടമകൾക്ക് കത്ത് നൽകിയത്.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും അപകടാവസ്ഥയിൽ അലക്ഷ്യമായി കിടക്കുന്ന കേബിളുകൾ ഉടമകൾ സ്വമേധയ നീക്കാനോ നടപടി സ്വീകരിക്കാനോ നഗരസഭ തയാറായിട്ടില്ല. അലക്ഷ്യമായി റോഡിൽ വലിച്ചിരുന്ന കേബിളിൽ കുരുങ്ങി കഴിഞ്ഞ മാസം നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികനായ പള്ളി ഇമാം കൈക്കും കാലിനും ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവത്തിൽ വെൽഫയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കൂടാതെ സംഭവത്തിൽ മനുഷ്യവകാശ കമീഷൻ ഇടപെടുകയും ചെയ്തു. എന്നാൽ, കേബിളുകൾ നീക്കാനോ നടപടി സ്വീകരിക്കാനൊ ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.