പേഴയ്ക്കാപ്പിള്ളിയിൽ പൊലീസ് സ്റ്റേഷൻ വേണം

മൂവാറ്റുപുഴ: വർധിക്കുന്ന ഗതാഗതപ്രശ്നങ്ങളും കേസുകളുടെ എണ്ണവും പരിഗണിച്ച് പായിപ്ര ഗ്രാമപഞ്ചായത്തിലെ പേഴയ്ക്കാപ്പിള്ളി ആസ്ഥാനമായി പുതിയ പൊലീസ് സ്റ്റേഷന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം. മൂവാറ്റുപുഴ സ്റ്റേഷൻ വിഭജിച്ച് പുതിയത്​ ആരംഭിക്കണമെന്ന ആവശ്യം നേരത്തേ തന്നെ ഉയർന്നിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ എം.എൽ.എ എൽദോ എബ്രഹാം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്ന്​ ഇവിടെ സ്റ്റേഷൻ അനുവദിക്കാമെന്ന്​ ചൂണ്ടിക്കാട്ടി ജില്ല പൊലീസ് മേധാവി റിപ്പോർട്ടും നൽകിയിരുന്നു. സ്റ്റേഷൻ മന്ദിരത്തിന്​ സ്ഥലം നൽകി കെട്ടിടം നിർമിച്ചു നൽകാമെന്നും പഞ്ചായത്ത്​ അറിയിച്ചിരുന്നു. ഇതനുസരിച്ച് സ്ഥല പരിശോധനയടക്കം നടന്നെങ്കിലും എല്ലാം കടലാസിൽ ഒതുങ്ങുകയായിരുന്നു. എറണാകുളം റൂറല്‍ ജില്ലയില്‍ പ്രവര്‍ത്തന പരിധികൊണ്ടും വിസ്തൃതികൊണ്ടും മുന്നിലാണ് മൂവാറ്റുപുഴ സ്റ്റേഷൻ. 1988ൽ മൂവാറ്റുപുഴ സ്റ്റേഷൻ വിഭജിച്ച് വാഴക്കുളം സ്റ്റേഷൻ സ്ഥാപിച്ചതിനുശേഷം വിഭജനം നടന്നിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.